യുഎഇ ആസ്ഥാനമായുള്ള നെല്ലറ ഫുഡ് പ്രോഡക്ട്സ് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നു. യുഎഇ അടക്കം 13 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള നെല്ലറയുടെ ഉല്‍പന്നങ്ങള്‍ കേരളത്തിലൊട്ടുക്ക് ലഭ്യമാക്കാനാണ് പദ്ധതി.
ഇടിയപ്പം, നാടന്‍ പത്തിരി, ചപ്പാത്തി, ഗോതമ്പ് പൊറോട്ട, മലബാര്‍ പൊറോട്ട എന്നിവയാണ് പുതുതായി വിപണിയിലെത്തിക്കുന്നത്. ഇഡലി, ദോശ മാവുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് പുതിയ ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ പ്രചോദനമായത്. കേരളത്തില്‍ നാല്‍പതോളം ഉല്‍പന്നങ്ങള്‍ വിണിയിലെത്തിക്കും.
പുട്ടുപൊടി, പത്തിരിപ്പൊടി, മുളക്, മല്ലി, മഞ്ഞള്‍ തുടങ്ങി 14 ഉല്‍പന്നങ്ങളുമായി 2004ലാണ് നെല്ലറയുടെ രംഗപ്രവേശം. ഇന്ന് മുന്നൂറിലേറെ ഉല്‍പന്നങ്ങളുണ്ട്. ജിസിസിയില്‍ സ്വന്തമായി ഫാക്ടറി സ്ഥാപിച്ച് 40 രാജ്യങ്ങളില്‍കൂടി സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണ് നെല്ലറ.