kalabhavan-mani-vehicles

മണിച്ചേട്ടന്റെ വണ്ടികൾ കുടുംബത്തിന് വേണ്ടെങ്കിൽ ലേലം ചെയ്തുകൂടേ? ആരാധകർ എടുത്തുകൊള്ളും. അവരത് പൊന്നുപോലെ നോക്കും. എന്തിനാണ് നശിപ്പിച്ച് കളയുന്നത്? കലാഭവൻ മണിയുടെ ഒരു ആരാധികയുടേതാണ് ഈ സങ്കടം നിറഞ്ഞ ചോദ്യങ്ങൾ. ഒരായുസിന്റെ അധ്വാനം കൊണ്ട് വാങ്ങിയ വണ്ടികൾ നശിച്ചുപോകുന്നതിലെ നൊമ്പരം മറച്ചുവെയ്ക്കാതെ ഫാത്തിമ ഡിയാന എന്ന യുവതി എഴുതിയ കുറിപ്പിങ്ങനെ:

'മണിച്ചേട്ടൻ നമ്മളെ വിട്ടുവീപിരിഞ്ഞിട്ട് ഇന്ന് മൂന്ന് വർഷമാകുന്നു ,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓർമകൾ നമ്മെ തേടി എത്താറുണ്ട്.അതാകും മണിച്ചേട്ടൻ ഇപ്പോളില്ല എന്ന തോന്നൽ നമ്മളിൽ ഇല്ലാതായത് .

ഒന്നുമില്ലായ്മയിൽനിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികൾക്കും അറിയാം. അയാൾ ഒരായുസിൽ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങൾ ഈ അടുത്ത് കാണുകയുണ്ടായി.ഈ ചിത്രങ്ങൾ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഉള്ളവയാണ്.ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ.എന്നാൽ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങൾ മിക്കതും

പൂർണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാൻ കഴിഞ്ഞു.ഈ വാഹങ്ങൾ മണിച്ചേട്ടന്റെ കുടുബത്തിന് വേണ്ടങ്കിൽ ലേലത്തിന് വെക്കൂ,അദ്ദേഹത്തിന്റെ ആരധകർ അത് വാങ്ങിക്കോളും.ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവർ അത് നോക്കിക്കൊള്ളും. ഇങ്ങനെ നശിക്കുന്നത് കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വേദന .ഇന്ന് ഈ ചിത്രങ്ങൾ കണ്ടപ്പോൾ ഇത്രയെങ്കിലും പറയണം എന്ന് തോന്നി– ഫാത്തിമ കുറിച്ചു.