tammannah

TAGS

ബോളിവുഡ് ഒടിടി അവാർഡ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ  നടിമാരായ  തമന്നയുടെയും മലൈക അരോറയുടെയും ലുക്ക് സോഷ്യല്‍മിഡിയയില്‍ ചര്‍ച്ചയാകുന്നു. താരങ്ങള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ക്ക് നേരെയാണ് വിമര്‍ശനമുയരുന്നത്. ഈ വസ്ത്രങ്ങൾ തുണി കൊണ്ടുതന്നെ നിർമിച്ചതാണോ അതോ വല കൊണ്ട് നെയ്തതാണോ എന്നാണ് ചോദ്യമുയരുന്നത്.

ഒരു ബ്ലൂ ഷിയർ ഗൗൺ ആണ് മലൈക ധരിച്ചിരുന്നത്. വസ്ത്രത്തില്‍ ചങ്ങലകള്‍ പോലെയുള്ള ഡിസൈനാണ് കൂടുതലായും ഉണ്ടായിരുന്നത്. വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ടെന്നു പോലും ഇതു കണ്ടാല്‍ തോന്നില്ലെന്നും മലൈകയുടെ പ്രായത്തിനു ചേരുന്ന വസ്ത്രമല്ല ഇതെന്നുമാണ് വിമര്‍ശകരുടെ കമന്‍റുകള്‍. മലൈകയുടെ വസ്ത്രത്തോട് സമാനമായ രൂപത്തിലുള്ള വസ്ത്രം തന്നെയാണ് തമന്നയും ധരിച്ചിരുന്നത്. ശരീരത്തിന്‍റെ നിറമുള്ള വസ്ത്രങ്ങള്‍ ആയതിനാല്‍ വസ്ത്രം ധരിച്ചോ എന്നുമനസിലാകില്ല. വിമര്‍ശനങ്ങള്‍ക്കിടയിലും താരങ്ങളെ അനുകൂലിച്ചുള്ള നിരവധി കമന്‍റുകളുമുണ്ട്. നിമിഷങ്ങള്‍ക്കകം ഇരുവരുടെയും വിഡിയോ വൈറലായി.  

Tamannaah Bhatia's dress goes viral on social media