സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹവും അതിനു കഴിഞ്ഞുള്ള റിസപ്ഷനുമായിരുന്നു സിനിമാ ലോകത്തെ പ്രധാന വാര്‍ത്ത. നിരവധി താരങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഇപ്പോഴിതാ, വിവാഹ റിസപ്ഷനില്‍ തിളങ്ങിയ സഹോദരന്‍ മാധവ് സുരേഷിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സ്യൂട്ട് അണിഞ്ഞ് ഗംഭീര ലുക്കിലായിരുന്നു മാധവ് എത്തിയത്. മലയാള സിനിമാ ലോകത്തെ നിരവധിപ്പേർ റിസപ്ഷനെത്തിയിരുന്നു. അവര്‍ക്കൊപ്പമുള്ള മാധവിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ദുൽഖര്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ താരങ്ങളോടൊപ്പമുള്ള ചിത്രങ്ങളാണ് മാധവ് പങ്കുവച്ചിരിക്കുന്നത്. ‘ഫേവറൈറ്റ്’എന്ന അടിക്കുറിപ്പോടെയാണ് സുല്‍ഫത്തിനെ ചേര്‍ത്തുപിടിച്ച ചിത്രം മാധവ് പങ്കുവച്ചിരിക്കുന്നത്. ഏറെ വാത്സല്യത്തോടെ മാധവിനെ ചേർത്ത് പിടിച്ചിരിക്കുന്ന സുലുവിനെയും ചിത്രത്തിൽ കാണാം.
സിനിമാ മേഖലയില്‍ നിന്നുള്ള മറ്റ് നിരവധി താരങ്ങളും റിസപ്ഷന് എത്തിയിരുന്നു. സൂപ്പർതാരം മമ്മൂട്ടി ഉൾപ്പടെയുള്ള മലയാള സിനിമയിലെ പ്രമുഖർ കുടുംബസമേതമാണ് ഭാഗ്യ-ശ്രേയസ് ദമ്പതികളുടെ റിസപ്‌ഷന് എത്തിയത്. ഇവരിൽ പലരും ഗുരുവായൂരിൽ നടന്ന വിവാഹത്തിലും പങ്കെടുത്തിരുന്നു. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്ത്, മീന, ജോജു ജോർജ്, ടൊവിനോ തോമസ്, മീന, ഇന്ദ്രൻസ്, ഹണിറോസ്, രമേഷ് പിഷാരടി, ആശ ശരത്, നമിത പ്രമോദ്, മിയ, തെസ്നി ഖാൻ, ബീന ആന്റണി, സ്വാസിക, നദിയ മൊയ്തു, ലാൽ, സുരേഷ് കൃഷ്ണ, അനൂപ് മേനോൻ, ശ്രീനിവാസൻ, ബിന്ദു പണിക്കർ, മനോജ് കെ ജയൻ, വിന്ദുജ മേനോൻ, വിജയ് ബാബു തുടങ്ങിയവരെല്ലാം റിസപ്ഷന് എത്തിയിരുന്നു.
Madhav suresh gopi's photos goes viral