ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി നടൻ മോഹൻലാലും. ഫാൻസ് അസോസിയേഷനും ഐ.എം.എയും കെ.ജി.എം.ഒ.എ യും സംയുക്തമായി സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളിലാണ് തിരുവനന്തപുരത്ത് ലാലും പങ്കാളിയായത്. നേരത്തെ ശുചിത്വ പരിപാടികളിൽ പങ്കാളിയാകണമെന്ന് അഭ്യർഥിച്ച് മോഹൻലാലിനും മമ്മൂട്ടിയ്ക്കും നരേന്ദ്രമോദി കത്തയച്ചിരുന്നു
ഗാന്ധിഭവനിലെ പുഷ്പാർച്ചനയും പ്രാർഥനയും കഴിഞ്ഞാണ് താരം മാലിന്യത്തിനെതിരെ ചൂലെടുത്തത്. സ്വഛ്ഭാരതിൽ പങ്കാളിയാകണമെന്ന പ്രധാനമന്ത്രിയുടെ വിളികേട്ട് , മാലിന്യ നിർമാർജനത്തിനായെത്തിയത് ഓർമ മറക്കാത്ത കലാലയമുറ്റത്ത്. തൈക്കാട് മോഡൽസ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഒപ്പം ഒരുദിവസം കൊണ്ട് പ്രവർത്തനങ്ങൾ അവസാനിപ്പിക്കരുതെന്ന ഉപദേശവും. മോഹൻലാൽ ഫാൻസ് പ്രവർത്തകർക്കൊപ്പം ഗാന്ധിഭവൻ പ്രവർത്തകരം, ഐ.എം.എ, കെ.ജി.എം.ഒ.എ പ്രവർത്തകരും ശുചകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി .