ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ആവേശമുണര്‍ത്തുന്ന സിനിമാ വിശേഷങ്ങളുമായി മോഹന്‍ലാലിന്റെ ഒടിയന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഭാരം 15 കിലോ കുറച്ച് കാഴ്ചയില്‍ചെറുപ്പം തോന്നിക്കുന്ന ലുക്കിനായി തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനെ ഒടിയനാക്കുന്നതിന്റെ ഭാഗമായി ശാരീരിക തയ്യാറെടുപ്പിന് പരിശീലനം നല്‍കുന്നത് ഫ്രഞ്ച് വിദഗ്ധരെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോൻ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ക്ലീന്‍ഷെയ് വ് ചെയ്ത് കാതില്‍ കടുക്കനിട്ട്, സമൃദ്ധമായ മുടി പിറകിലേക്ക് ചീകിവച്ച്, ഉല്ലാസത്തോടെയിരുന്ന് വെറ്റിലയില്‍ചുണ്ണാമ്പ് തേക്കുന്ന മട്ടിലുളള സിനിമയിലെ മോഷന്‍ പോസ്റ്റര്‍തന്നെ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു.
മഞ്ജു വാര്യരാണ് നായിക. കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജും എത്തുന്നു. സാബു സിറിളാണ് പ്രൊഡക്ഷന്‍ഡിസൈന്‍. ആക്ഷന്‍കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജികുമാറാണ് 'ഒടിയനെ'യും ക്യാമറയിലാക്കുക. ദേശീയ അവാർഡ് ജോതാവും മലയാളമനോരമയിലെ പത്രപ്രവർത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ രചന.
ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതു കൊണ്ടു തന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണ ഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. കേരളത്തിൽ വൈദ്യുതി വരുന്നതിനു മുൻപുള്ള കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ ഒക്കെ ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാം. ഒടിയനെ നേരിൽക്കണ്ടവരാരും ഇപ്പോൾ ഇല്ല. പക്ഷേ, കഥകൾ ഉറപ്പോടെ പറയുന്നു: ഒടിയൻ ഉണ്ട് ! അത്തരത്തിൽ ഒരു ഒടിയനാണു മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്കൻ എന്ന കഥാപാത്രം.
ഇതിനുശേഷം പ്രേക്ഷകർ കാത്തിരിക്കുന്ന ഭീമനിലും ഒന്നിക്കുന്നത് ശ്രീകുമാർമേനോനും മോഹൻലാലും മഞ്ജുവാര്യരും തന്നെയാണ്.