മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർവീസ് ചട്ടം ലംഘിച്ചെന്ന കണ്ടെത്തലിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും. ആഭ്യന്തര വകുപ്പ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയുടെ കണ്ടെത്തലിന്റെ ഫയൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. ജേക്കബ് തോമസിന്റെ വിവാദമായ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന സർവീസ് സ്റ്റോറി യിലെ ചട്ടലംഘനങ്ങൾ അന്വേഷിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചത്. എന്നാൽ സർവീസ് സ്റ്റോറി പുറത്തിറക്കിയത് താൻ അവധിയിലായിരുന്ന സമയത്താണെന്നാണ് ജേക്കബ് തോമസിന്റെ വിശദീകരണം.
സർവീസ് സ്റ്റോറിയുടെ ഉള്ളടക്കം പൊലീസ് ഓഫീസേഴ്സ റെസ്റ്റി റിക്ഷൻ ആക്ട്' ഓൾ ഇന്ത്യ സർവീസ് റൂൾ. കേരള പൊലീസ് ആക്ട് എന്നിവയുടെ ലംഘനമാണെന്നാണ് കണ്ടെത്തൽ.ഇതിനു തെളിവായി പുസ്തകത്തിലെ നിരവധി പേജുകൾ കമ്മിറ്റി ഒപ്പം ചേർത്തിട്ടുണ്ട്. അൻപതോളം പേജുകൾ സർവീസ് ലംഘനം നടത്തിയ ഗണത്തിൽ കമ്മിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങൾ കമ്മിറ്റി റിപ്പോർട്ടിലുണ്ട്. ആദ്യന്തര വകപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രദോ ബിശ്വാസ് ,നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പി.ആർ.ഡി ഡയറക്ടർ കെ.അമ്പാടി എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ 'ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ആയിരുന്നു കമ്മിറ്റിയെ നിയോഗിച്ചത് ' രണ്ടു ദിവസം മുമ്പ് ചീഫ് സെകടറി കെ.എം.എബ്രഹാമിനു കൈമാറിയ റിപ്പോർട്ട് തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. എന്നാൽ അവധിയിലായിരിക്കെ എഴുതിയ പുസ്തകം എങ്ങനെ സർവീസ് നിയമങ്ങളുടെ ലംഘനമാകുമെന്നായിരുന്നു ജേക്കബ് തോമസിന്റെ വിശദീകരണം.കൂടാതെ താൻ ഇപ്പോൾ സേനയുടെ ഭാഗമല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.