ബന്ധുനിയമനക്കേസിനു പിന്നില്‍ ജേക്കബ് തോമസെന്ന് ഇ.പി. ജയരാജന്‍. കേസ് നിലനില്‍ക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും ജേക്കബ് തോമസ് വഴങ്ങിയില്ലെന്നും ഇടതുപക്ഷമാധ്യമങ്ങളടക്കം തന്നെ 13 ദിവസം തേജോവധം ചെയ്തുവെന്നും ഇ.പി. ജയരാജന്‍. നിയമിക്കപ്പെട്ടവര്‍ക്ക് ബന്ധുത്വമുണ്ടാകാം, എന്നാല്‍ നിയമം വിട്ടൊന്നും ചെയ്തിട്ടില്ലെന്നു ഇ.പി. ജയരാജന്‍ മനോരമന്യൂസിനോട് പറഞ്ഞു. മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ഹൈക്കോടതി തള്ളാനിരുന്ന കേസാണ് വിജിലന്‍സ് പിന്‍വലിച്ചതെന്നും ഇ.പി. ജയരാജന്‍ പ്രതികരിച്ചു.
Advertisement