maoist-list

TAGS

 

 

കഴിഞ്ഞദിവസം കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പതിപ്പിച്ച ലുക്ക് ഔട്ട് നോട്ടീസാണിത്. താഴെ വലത്തേയറ്റത്തുള്ള നദീർ ഒളിവിലാണെന്നാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസിലൂടെ പറഞ്ഞത്. യുഎപിഎ ചുമത്തപ്പെട്ട മാവോയിസ്റ്റാണുപോലും. 'ഇവർ മാവോയിസ്റ്റുകളെന്ന' വർണ്ണനയോട് കൂടിയാണ് പൊതുജനങ്ങളുടെ അറിവിലേക്കായി ലുക്ക് ഔട്ട് നോട്ടീസ്  ഇറക്കിയത്. 

 

പേരാവൂർ പൊലീസ് സ്റ്റേഷനിൽനിന്ന് സുഹൃത്ത് പകർത്തി നൽകിയ ലുക്ക് ഔട്ട് നോട്ടീസിന്റെ ചിത്രം സഹിതമാണ് നദീർ  ഫെയ്സ്ബുക്കിൽ ഈ കുറിപ്പെഴുതിയത്. താൻ ഒളിവിലല്ലെന്നും സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപനം നടത്തി.  ഇതോടെ വെട്ടിലായ പൊലീസ് ഒറ്റ രാത്രി കൊണ്ട് ചെയ്ത പണിയാണ് ഈ കാണുന്നത്. വെള്ളക്കടലാസ് വെട്ടിയൊട്ടിച്ച് നദീറിന്റെ ചിത്രം മറച്ചു. 

 

പൊലീസ് സ്റ്റേഷനിൽനിന്ന് സുഹൃത്ത് പകർത്തി നൽകിയ ലുക്ക് ഔട്ട് നോട്ടീസിന്റെ ചിത്രം സഹിതമാണ് നദീർ  ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയത്.താൻ ഒളിവിലല്ലെന്നും സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപനം നടത്തി. ഇതോടെ വെട്ടിലായ പൊലീസ് ഒറ്റ രാത്രി കൊണ്ട് ചെയ്ത പണി വെള്ളക്കടലാസ് വെട്ടിയൊട്ടിച്ച് നദീറിന്റെ ചിത്രം മറയ്ക്കുകയായിരുന്നു.

താഴെ ഇടതുവശത്ത് ആദ്യമുള്ള ചിത്രവും  മറയ്ക്കേണ്ടി വന്നു. കാരണം നാടുകാണി വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ലത ജീവിച്ചിരിപ്പില്ലെന്ന യാഥാർഥ്യം തിരിച്ചറിയാൻ അൽപം വൈകിപ്പോയി. ഇല്ലെങ്കിൽ മരിച്ചുപോയ ലതയ്ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് കാണുന്ന പൊതുജനം അന്വേഷണം ആരംഭിച്ചേനെ. ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കുന്നതിന് മുൻപ് ഒരുവട്ടം ശരിക്കൊന്ന് ചിത്രങ്ങളിലേക്ക് നോക്കിയിരുന്നെങ്കിൽ ഹിമാലയൻ ബ്ലണ്ടർ പൊലീസിന് സംഭവിക്കില്ലായിരുന്നു. 

ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചശേഷം ന്യയീകരണം നടത്തിയ പൊലീസുകാരുമുണ്ട്. അത് പഴയ ലുക്ക് ഔട്ട് നോട്ടീസാണ്, നദീർ കേസിലെ പ്രതി തന്നെയാണ് എന്നൊക്കെ പറഞ്ഞായിരുന്നു വീഴ്ച മറയ്ക്കാൻ നോക്കിയത്. പക്ഷേ ആ മറയ്ക്ക് ഒരുരാത്രിയുടെ ബലം മാത്രമെ ഉണ്ടായിരുന്നുള്ളു.

 

എന്താണ് നദീറിനെതിരെയുള്ള കേസ് ?

കഴിഞ്ഞവർഷം ഡിസംബറിലാണ് (148/16) നദീറിനെതിരെ യുഎപിഎ ചുമത്തി കണ്ണൂർ ആറളം പൊലീസ് കേസെടുത്തത്. ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തെന്നാണ് ആരോപണം. നദീറിനെ കസ്റ്റഡിയിലെടുത്തതും ബാലുശ്ശേരിയിലുള്ള വീട്ടിൽ പരിശോധന നടത്തിയതും ഏറെ വിവാദമായിരുന്നു. തുടർന്ന് നദീറിനെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. ആ നദീറാണ് ഇപ്പോൾ ഒളിവിലാണെന്ന് കാണിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. നിലവിൽ ഹൈക്കോടതിയുടെ മുൻപാകെയാണ് കേസുളളത്.