soil-web

TAGS

മണ്ണിനെ അറിയാന്‍ ഇനി മണ്ണിലിറങ്ങേണ്ട. നിങ്ങള്‍ നില്‍ക്കുന്ന മണ്ണിന്റെ പോഷകഗുണങ്ങളും അനുയോജ്യവിളകളും വിരല്‍ത്തുമ്പ് കൊണ്ടറിയാം. മണ്ണ് പര്യവേഷണകേന്ദ്രവും കൃഷിവകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മണ്ണ് എന്ന മൊബൈല്‍ ആപ്പ് റെഡി. തൃശൂര്‍,പാലക്കാട് വയനാട് ജില്ലകളിലെ വിവരങ്ങളാണ് ആദ്യഘട്ടത്തില്‍. 

മണ്ണിന്റെ ഗുണദോഷങ്ങള്‍ മനസിലാക്കിയെടുക്കുക എന്നത് ചളിയിലിറങ്ങുന്നത് പോലെ വലിയ പണിയാണ്.പ്രത്യേക രീതിയില്‍ മണ്ണ് ശേഖരിച്ച് ഉണക്കി കൃഷിഭവന്‍ വഴി ലാബില്‍ കൊടുക്കണം. കാത്തിരിക്കണം. ഇനിയത് വേണ്ട. പ്ലേ സ്റ്റോറില്‍ പോയി മണ്ണ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.ജിപിഎസ് ഒാണാക്കുക.നിങ്ങള്‍ നില്‍ക്കുന്നയിടത്തെ മണ്ണിലുള്ള മൂലകങ്ങളും പ്രത്യകതകളുമെല്ലാം വിരല്‍തുമ്പിലെത്തും.ഒാര്‍ഗാനിക് കാര്‍ബണ്‍, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക് പിഎച്ച് മൂല്യം എന്നിവയെല്ലാം വിശദീകരിക്കും. ഏത് വളമാണ് ചേര്‍ക്കേണ്ടെതെന്ന് മനസിലാക്കാം. തീര്‍ന്നില്ല. കാപ്പി, നെല്ല് തുടങ്ങി 21 വിളകളും ആപ്പിലുണ്ട്.നിങ്ങളുടെ മണ്ണില്‍ ഏത് വിള കൃഷിചെയ്യാമെന്ന് എളുപ്പമറിയാം. മണ്ണ് പര്യവേഷണകേന്ദ്രം 2015 മുതല്‍ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ്.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി മാനേജ്മെന്റ് കേരളയാണ് ആപ്പ് തയാറാക്കിയത്.

.മലയാളത്തില്‍കൂടി ലഭ്യമാകുന്നത് കര്‍ഷകന് ഉപകാരപ്രദമാകും. സവിശേഷതകള്‍ ഉള്‍പ്പെടുത്തി അടുത്ത അപ്ഡേഷന്‍ ഉടനുണ്ടാകും.