lekha-wb

കൃഷിയില്‍ മാത്രമല്ല മലയാള കവിതയുടെ മണ്ണിലും  നൂറുമേനി വിജയം നേടുകയാണ് കൊടുവള്ളി കൃഷി അസിസ്ററന്റ് ഡയറക്ടറായ ലേഖ കാക്കനാട്ട് . 

വരണ്ട വയൽ മണ്ണിന്റെ സ്വപ്നങ്ങൾ ഒരു സ്ത്രീത്വഭാവത്തിലൂടെ  ആവിഷ്കരിച്ചിരിക്കുന്ന "വയലായിരുന്നു ഞാ൯" എന്ന ലേഖ കാക്കനാട്ടിന്റെ  കവിതാസമാഹാരം ഏറെ നിരൂപക പ്രശംസ നേടികഴിഞ്ഞു. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച വൈവിദ്ധ്യമാ൪ന്ന 51 കവിതകളുടെ സമാഹാരത്തിന് ഈ 

വർഷത്തെ മികച്ച ആദ്യകവിതാസമാഹാരത്തിനുള്ള സാഹിതി സാഹിത്യ പുരസ്കാരവും ലഭിക്കുകയുണ്ടായി.

പ്രകൃതി, സ്ത്രീ, അമ്മ എന്നിവയുടെയെല്ലാം സൂക്ഷ്മഭാവങ്ങൾ സന്നിവേശിപ്പിച്ചിരിക്കുന്ന ഈ കവിതാസമാഹാരം അതിമനോഹരമെന്നാണ്   അന്തരിച്ച  

മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി അവതാരികയില്‍ കുറിച്ചിരിക്കുന്നത് . പ്രശസ്ത സാഹിത്യകാരന്‍ ഡോ. ജോർജ് ഓണക്കൂ൪ പുസ്തകപ്രകാശനം നിർവഹിച്ചു 

ആത്മാ൪ത്ഥതയുടെ വിരലടയാളമാണ് ഈ കവിതകളെന്ന് കവി കുരീപ്പുഴ ശ്രീകുമാ൪. പാടശേഖരങ്ങളെല്ലാം മണ്ണിട്ട് നികത്തി മണിമാളികകൾ കെട്ടിപ്പൊക്കുന്ന 

നമ്മുടെ നാട്ടിൽ , കൃഷിയും പച്ചപ്പും കൈത്തോടുകളും , ഇനിയും നശിച്ചു പോകാത്ത കാവുകളും , അമ്മയുടെ നിർമ്മലമായ സ്നേഹവും എല്ലാമെല്ലാം 

കവിതയായി പുസ്തകത്തിൽ മാറിയിരിക്കുന്നു 

ആവിഷ്കാരത്തിലും രചനാശൈലിയിലും മികവുറ്റതായ പുസ്തകത്തെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയായിട്ടാണ്   മലയാളത്തിലെ 

പ്രമുഖസാഹിത്യകാരന്മാരായ ഡോ. കെ. ശ്രീകുമാർ, സുഭാഷ് ചന്ദ്രൻ എന്നിവർ വിലയിരുത്തിയത്. കവിതകളിലൂെട   ഇന്നിന്റെ നേ൪കാഴ്ചയും, ഒപ്പം വലിയൊരു സന്ദേശവും കുടി തന്റെ വരികളിലൂടെ മനുഷ്യ മനസിലേക്ക് എത്തിക്കുകയാണ്  കവയിത്രി ലേഖ കാക്കനാട്ട് .

രണ്ട് പതിറ്റാണ്ടുകാലത്തിലേറെയായി കാ൪ഷികസംസ്കാരത്തിന്റെ വീണ്ടെടുപ്പിനായും വയലേലകളുടെ സംരക്ഷണത്തിനായും  പ്രവർത്തിച്ചുവരുന്ന ഈ ഉദ്യോഗസ്ഥക്ക് ഔദ്യോഗികരംഗത്തെപ്രവ൪ത്തനമികവിന് കൃഷിവകുപ്പിന്റെ പുരസ്കാരങ്ങളും ലഭിച്ചിരുന്നു.