vettukili

TAGS

ഇടുക്കി രാജാക്കാട് മാരാർസിറ്റിയില്‍ വെട്ടുകിളി ശല്യം രൂക്ഷം. ഏലച്ചെടികളുടെ ഇലകളും കൂമ്പും ഇവ തിന്നു നശിപ്പിക്കുകയാണ്. വിലത്തകര്‍ച്ചയിലും ഉല്‍പാദന കുറവിലും നട്ടം തിരിയുന്ന ഏലം കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് വെട്ടുകിളികള്‍.

കര്‍ഷകനായ ജോണി രാപകലില്ലാതെ നട്ടുനനച്ചുവളര്‍ത്തിയ ഏലം ചെടികളുടെ ഇപ്പോഴത്തെ സ്ഥിതി ഇതാണ്. കായും ഇലകളും കിളികള്‍ തിന്നുനശിപ്പിച്ചു. സമീപത്തുള്ള ക‍ഷിയിടത്തിലും വെട്ടുകിളികളുടെ ശല്യമുണ്ട്. പേര, ശീമക്കൊന്ന എന്നിവയുടെ ഇലകളും തിന്നുന്നുണ്ട്. ചിറകുള്ളതും ഇല്ലാത്തതുമായ രണ്ടു തരം വെട്ടുകിളികളാണ് നാശമുണ്ടാക്കുന്നത്.

രാജാക്കാട് കൃഷി ഭവനിലും ശാന്തൻപാറ ഐസിഎആർ കൃഷി വിജ്ഞാന കേന്ദ്രത്തിലും വിവരമറിയിച്ചെങ്കിലും പരിഹാരമില്ലെന്നാണ് പരാതി. എത്രയും പെട്ടെന്ന് ഇവയെ തുരത്തുന്നതിനു നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം