poor-people

TAGS

നാളെത്തെ നഗരമെന്ന വാഴ്ത്ത് ഇപ്പോഴും കൊച്ചിക്ക് സ്വന്തമാണ്. കേരളത്തില്‍ വികസനക്കുതിപ്പുള്ള ജില്ല എന്ന് അവകാശപ്പെടുമ്പോഴും വിശപ്പിന്‍റെ വിളി കേട്ട് അന്തിയുറങ്ങേണ്ടി വരുന്നവരും ഈ നഗരത്തിലുണ്ട്. തിരഞ്ഞെടുപ്പ് കാലത്തുപോലും അവഗണിക്കപ്പെടുന്ന ചില മനുഷ്യര്‍. അക്കൂട്ടത്തില്‍ ഒരു കുടുംബത്തിന്‍റെ കാഴ്ചകള്‍ കാണാം. 

 

ഊട്ടിയില്‍ നിന്ന് ശെല്‍വവും ഭാര്യയും മെട്രോ പില്ലറുകളുടെ കീഴിലെത്തിയിട്ട് വര്‍ഷങ്ങളായി. കൂട്ടിന് ജാക്കിയുമുണ്ട്. നേരത്തെ ഒരുനേരമെങ്കിലും വിശപ്പകറ്റിയിരുന്നത് കൂലിപ്പണിയില്‍ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം വഴിയായിരുന്നു.കോവിഡ് അതും ഇല്ലാതാക്കി. കൈനീട്ടുമ്പോള്‍ കിട്ടുന്ന സഹായങ്ങള്‍ മാത്രാണ് ഇന്ന് ഇവരുടെ സമ്പാദ്യം. 

 

പറയാന്‍ ഒരു മേല്‍വിലാസമോ വോട്ടര്‍ പട്ടികയില്‍ പേരോ ഇല്ലാത്ത ഒരുപാട് ജീവിതങ്ങള്‍ മെട്രോ പില്ലറുകള്‍ക്ക് കീഴില്‍ ഇതുപോലെ മഴയുംവെയിലുമേറ്റിരിപ്പുണ്ട്.