road

കുഴിയിൽ വീണ് ഒരു ജീവൻ പൊലിഞ്ഞതോടെ ആലുവ പെരുമ്പാവൂർ റോഡിൽ കുഴിയടക്കൽ പുനരാരംഭിച്ചു. ഒരു മാസം മുൻപ് അറ്റക്കുറ്റപണി നടത്തിയതിന് പിറകെ കുഴിയായ ഇടങ്ങളാണ് വീണ്ടും അടച്ചു തുടങ്ങിയത്. റോഡ് അറ്റകുറ്റപ്പണി സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ തയാറാകണമെന്നും മറ്റൊരു ജീവൻ കൂടി നഷ്ടമാക്കാൻ ഇടവരുത്തരുതെന്നും മരിച്ച കുഞ്ഞുമുഹമ്മദിന്റെ കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു.

പെരുമ്പാവൂർ പാലക്കാട്ടുതാഴത്ത് നിന്നാണ് കുഴിയടക്കൽ പുനരാരംഭിച്ചത്. ഇവിടെ നിന്ന് പതിനഞ്ച് കിലോമീറ്റർ ദൂരം തോട്ടുമുഖം വരെ 3 ദിവസത്തിനുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. കുഴികളിലെ പൊടി കളഞ്ഞ ടാറൊഴിച്ച് മെറ്റലിട്ട് മുകളിൽ വീണ്ടും ടാറൊഴിച്ച് മെറ്റൽ ചിപ്പ് സ് ഇട്ട് റോഡ് റോളർ ഉപയോഗിച്ച് മിനുസപ്പെടുത്തുന്നു. എന്നാൽ ഇത് അശാസ്ത്രീയമാണെന്നും ഇങ്ങനെ പാച്ച് വർക്ക് ചെയ്ത കുഴികളാണ് ഒരു മാസത്തിനകം വീണ്ടും തകർന്ന തെന്ന പരാതിയാണ് നാട്ടുകാർ ആവർത്തിക്കുന്നത്.

ആലുവ പെരുമ്പാവൂർ.റോഡ് അറ്റകുറ്റ പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയിക്കണമൊന്നാരു അഭ്യർഥന മാത്രമാണ് സർക്കാരിനോടുള്ളതെന്നും ബാപ്പയുടെ മരണത്തിന്റെ പേരിൽ യാതൊരുവിധ നഷ്ടപരിഹാരവും ആവശ്യപ്പെടില്ലെന്നും കുഞ്ഞുമുഹമ്മദിന്റെ മകൻ മനോരമ ന്യൂസിനോട് പറഞ്ഞു. റോഡിലെ കുഴികൾ ഉടൻ അടക്കാം എന്ന് ഉദ്യോസ്ഥർ ഉറപ്പു നൽകിയതിനെ തുടർന്ന് കേരള റോഡ് ഫണ്ട് ബോർഡ് ഓഫിസിന് മുനപിൽ ആരംഭിച്ച സമരം താൽക്കാലീകമായി അവസാനിപ്പിക്കുന്നുവെന്ന് അവർ സാദത്ത് എം.എൽ.എ. അറിയിച്ചു. 

കുഴിയിൽ വീണ വർക്ക് ചികിൽസാ സഹായം സർക്കാർ നൽകണം. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും എം എൽ എ ആവശ്യപ്പെട്ടു. ചാലക്കൽ കുട്ടമശേരി ഭാഗങ്ങളിലെ കുഴികളിൽ വലിയ വാഴകളും ചേമ്പുമൊക്കെ നട്ടാണ് വാഹനങ്ങൾക്ക് അപായ സൂചന നൽകുന്നത്.