ksrtc-erattupetta

TAGS

റെക്കോർഡ് കളക്ഷൻ ഉണ്ടായിരുന്ന ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ തകർച്ചയുടെ വക്കിൽ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ  ഭാഗമായി ഷെഡ്യൂളുടെ എണ്ണം പകുതിയായി വെട്ടി കുറച്ചു. ഇതോടെ മലയോരമേഖലയിടക്കം യാത്ര ക്ലേശം രൂക്ഷമായിരിക്കുകയാണ് 

 

എറണാകുളം സോണിലെ ഏറ്റവും മികച്ച കളക്ഷൻ ഉണ്ടായിരുന്ന ഡിപ്പോയെ പകൽ മാത്രം ബസ്സുകൾ കയറി ഇറങ്ങുന്ന വെയ്റ്റിംങ്ങ് ഷെഡാക്കി  മാറ്റുന്നതിനുള്ള നടപടിയാണ് നടക്കുന്നതെന്നാണ് ജീവനക്കാരുടെ തന്നെ പരാതി. നഗര ഹൃദയത്തിലെ 3.40 ഏക്കറിലാണ് ഡിപ്പോയും  ഗ്യാരജും  വർക്ക് ഷോപ്പും ഉൾപ്പടെ പ്രവർത്തിക്കുന്നത്. ഏഴ് വർഷം മുമ്പ്  ഒരു കോടിയിൽ അധികം രൂപ മുടക്കി പുതിയ കെട്ടിടവും നിർമ്മിച്ചു. കോവിഡിന് മുമ്പ്  വരെ 80 ബസുകളും 75 ഷെഡ്യൂളുകളും ഓപ്പറേറ്റ് ചെയ്യുതിരുന്നതാണ്.  ഇപ്പോൾ 32   ഷെഡ്യൂളുകളാണ് സർവ്വീസ് നടത്തുന്നത്.ചിലവ് ചുരുക്കലിന്റെ പേരിൽ നടപ്പിലാക്കുന്ന പരിഷ്കരണം കൊണ്ട് സ്വന്തമായി ബസ്സുകൾ ഓടിക്കാനും പുതുതായി സർവീസുകൾ ആരംഭിക്കാനും  കഴിയാത്ത സാഹചര്യമാണ്. അന്തർസംസ്ഥാന സർവീസുകൾ ഒഴികെയുള്ള എല്ലാ ദീർഘദൂര സർവീസുകളും നിർത്തലാക്കി. മലയോര പഞ്ചായത്തുകളിലെ ജനങ്ങളുടെ പൊതുഗതാഗത മേഖലയിലെ ഏക ആശ്രയമാണ് ഈരാറ്റുപേട്ട ഡിപ്പോ. എന്നാൽ  മലയോര മേഖലയിലേക്കുള്ള സർവീസുകൾ മൂന്നിലൊന്നായി ചുരുക്കി.

 

ഉണ്ടായിരുന്ന സൂപ്പർഫാസ്റ്റ് സർവീസുകൾ ബസ്സുകളുടെ കാലാവധി കഴിഞ്ഞു എന്ന കാരണത്താൽ ഇല്ലാതാക്കി. കോവിഡ്ക്കാലത്ത് 25 ബസുകൾ ഡിപ്പോയിൽ നിന്ന് പിൻവലിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ നീക്കിയിട്ടും പിൻവലിച്ച ബസ്സുകൾ ഒന്നുപോലും തിരികെ എത്തിച്ചിട്ടില്ല. ഇതോടെ ദീർഘദൂര യാത്ര നടത്തേണ്ട മലയോരമേഖലയിൽ ഉള്ളവർക്ക് വീണ്ടും കിലോമീറ്ററുകൾ സഞ്ചരിച്ച് പാലായിലോ കോട്ടയത്തോ എത്തേണ്ട അവസ്ഥയാണ്