thrissur-girija-theatre

TAGS

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കുന്ന 25 രൂപ ഒഴിവാക്കാന്‍ ടിക്കറ്റുകള്‍ വാട്സാപ്പില്‍ വിതരണം ചെയ്ത തിയറ്റര്‍ ഉടമയ്ക്ക് വിലക്ക്. തൃശൂരിലെ ഗിരിജ തിയറ്ററിനെ ടിക്കറ്റ് ബുക്കിങ് ആപ്പുകളില്‍ നിന്ന് ഒഴിവാക്കി.

 

സിനിമ ടിക്കറ്റ് ഓണ്‍ലൈന്‍ മുഖേന ബുക് ചെയ്യാന്‍ 25 രൂപയാണ് സര്‍വീസ് ചാര്‍ജ്. ജനങ്ങളുടെ കീശ കൊള്ളയടിക്കുന്ന ഈ പിരിവ് അവസാനിപ്പിക്കാന്‍ തൃശൂരിലെ ഗിരിജ തിയറ്റര്‍ തയാറായി. ടിക്കറ്റ് ബുക് ചെയ്യാന്‍ വാട്സാപ്പ് നമ്പര്‍ പ്രസിദ്ധപ്പെടുത്തി. അധിക ചാര്‍ജ് ഇല്ല. എത്രയാണോ ടിക്കറ്റ് നിരക്ക് ആ തുക ഗൂഗിള്‍ പേ ചെയ്താല്‍ മതി. ഈ രീതി തുടര്‍ന്നാല്‍ ബുക്കിങ് ആപ്പുകള്‍ക്കും ൈസറ്റുകള്‍ക്കും തിരിച്ചടിയാകും. തിയറ്ററുകാര്‍ ഈ രീതി പിന്‍തുടര്‍ന്നാല്‍ സ്വഭാവികമായും ആളുകള്‍ വാട്സാപ്പിലേക്ക് മാറും. ഇതിന്റെ പ്രതികാര നടപടിയെന്നോണം ആപ്പുകളില്‍ നിന്നും സൈറ്റുകളില്‍ നിന്നും ഗിരിജ തിയറ്ററിനെ ഒഴിവാക്കി.

 

ജനങ്ങളെ സഹായിക്കാനാണ് ഈ തിയറ്റര്‍ ഉടമ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഒരുപാട് നഷ്ടം സഹിക്കേണ്ടി വരുന്നുണ്ട്. പുതിയ സിനിമകള്‍ എവിടെയെല്ലാമുണ്ട് എന്ന് ഓണ്‍ലൈനില്‍ തിരയുമ്പോള്‍ ഗിരിജ തിയറ്ററിന്റെ പേര് ഇല്ല. അതുക്കൊണ്ടുതന്നെ, ആളുകള്‍ വരുന്നതും കുറഞ്ഞു. തിയറ്റര്‍ നടത്തിപ്പിന് സിനിമാസ്വാദകരുടെ പിന്തുണയാണ് ഇനി വേണ്ടത്.

 

Thrissur Girija Theatre