സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ മലയാളി. കേരളത്തിന്റെ അഭിമാനമായി മാറിയ ആ മിടുക്കി ഇപ്പോള്‍ ആലപ്പുഴ ജില്ലാ കലക്ടറാണ്. കലാകാരിയായിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥ കൂടിയാണ് ഹരിത വി. കുമാര്‍. ജീവിതവിജയത്തെക്കുറിച്ചും പാട്ടും വിശേഷങ്ങളും പങ്കുവച്ച് ഹരിത വി കുമാര്‍ മനോരമ ന്യൂസിനൊപ്പം ചേരുന്നു. നാലാമത്തെ തവണയാണ് തനിക്ക് ഐഎഎസ് ലഭിക്കുന്നതെന്നും ഒരു പരീക്ഷയും ജീവിതത്തിന്റെ അവസാനം തീരുമാനിക്കുന്നില്ലെന്നും കലക്ടറുടെ ഉപദേശം. വീണിട്ട് അവിടെ നിന്ന് എഴുന്നേല്‍ക്കാത്തവനാണ് യഥാര്‍ഥ പരാജിതന്‍. ഓരോ പരാജയത്തില്‍ നിന്ന് വലിയ വലിയ പാഠങ്ങള്‍ പഠിക്കാനുണ്ടാകുമെന്നും ഹരിത പറയുന്നു. അഭിമുഖം കാണാം.