robin-bus-ranni

 

ഓൾ ഇന്ത്യ പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരിയേജായി സർവീസ് നടത്തിയതിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസ് അധികൃതർ പിടിച്ചെടുത്തു. കോയമ്പത്തൂരിലേക്കുള്ള ബസിന്റെ ആദ്യ സർവീസ് ആയിരുന്നു ഇത്. കേന്ദ്രസർക്കാർ നിയമങ്ങൾ അനുസരിച്ചാണ് സർവീസെന്നും ആർടിഒ ഉദ്യോഗസ്ഥർ ഇത് അംഗീകരിക്കില്ല എന്ന വാശിയിലാണെന്നും ബസ്സുടമ ആരോപിച്ചു.

 

നിയമനടപടികളെ തുടർന്ന് സർവീസ് നിർത്തിയ ബസ് ഇന്ന് രാവിലെ അഞ്ചുമണിക്കാണ് വീണ്ടും നിരത്തിലിറങ്ങിയത്. 20 മിനിറ്റിനകം റാന്നിയിൽവച്ച് ആർടിഒ ഉദ്യോഗസ്ഥർ യാത്ര തടഞ്ഞു. ടാക്സ് ഉൾപ്പെടെ അടച്ച് നിയമം പാലിച്ച് സർവീസ് നടത്തിയിട്ടും ഉദ്യോഗസ്ഥർ വാഹനം തടയുകയായിരുന്നെന്ന് ബസ്സുടമ ആരോപിച്ചു.

 

ഓൾ ഇന്ത്യ പെർമിറ്റ് എടുത്താലും കോൺട്രാക്ട് ക്യാരിയേജ് സർവീസ് മാത്രമേ അനുവദിക്കുള്ളു എന്നാണ് ആർടിഒയുടെ നിലപാട്. 12ന് ചേർന്ന ഉന്നതതല യോഗത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനമിതാണെന്നും ആർടിഒ.

 

പിടിച്ചെടുത്ത ബസ് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് റാന്നി ആർടിഒ ഓഫീസിൽ മുമ്പിൽ ഉപരോധം നടത്തി. നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബസ്സുടമ.

 

Bus with All India permit served as stage carriage

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.