കോഴിക്കോട് ഫറോക്ക് പഴയപാലത്തിന് ഇനി സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി സ്വന്തം. 1.65 കോടി രൂപ മുതല്‍ മുടക്കിലാണ് പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് പാലം ദീപാലകൃതമാക്കിയത്. മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി.
മിന്നും പാലം കാണാൻ തിരക്കോട് തിരക്ക്. കേട്ടറിഞ്ഞു വന്നവർ മന്ത്രിയെത്തുന്നത് വരെ കാത്ത് നിന്നില്ല. തിക്കിയും തിരക്കിയും ഉദ്ഘാടനദിവസം തന്നെ എങ്ങനെയും പാലത്തിൽ കയറണം. ഇതെന്ത് കഥഎന്നറിയാതെ പലത്തിലൂടെ തുള്ളികളിച്ചു പോകുന്ന മറ്റൊരു കൂട്ടരും. പാലം എങ്ങനെ എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ.
പാലത്തിനോടു ചേർന്നുള്ള പാർക്കിലും തിരക്ക്. വീ എന്ന പേരിനർത്ഥം ഞങ്ങൾ അല്ല നമ്മളാണെന്നു മന്ത്രിയും. നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഈ ഉരുക്കുപാലത്തിനിനി ഈ ചരിത്രവും സ്വന്തം. കേരളത്തിലെ ആദ്യത്തെ മിന്നും പാലം
132 year old bridge at feroke gets a facelift