ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പത്മജ വേണുഗോപാല്‍ . കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട് .എന്നാല്‍ അതിന്റെ പേരില്‍ പാര്‍ട്ടി വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ല . പാര്‍ട്ടി മണ്ഡലം കമ്മിറ്റികളുടെ പുനസംഘടനയില്‍ തന്റെ നിര്‍ദേശങ്ങളൊന്നും പരിഗിക്കപ്പെട്ടില്ല . ഏറെക്കാലമായി താന്‍ തഴയപ്പെടുകയാണെന്നും പത്മജ പറഞ്ഞു. പാര്‍ട്ടിമാറ്റത്തിനുള്ള സാധ്യത തള്ളുന്നില്ലെന്ന് താന്‍ ഒരഭിമുഖത്തില്‍ പറഞ്ഞതായി കണ്ടു .അതില്‍ വസ്തുതകളില്ലെന്നും പത്മജ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.