അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡിനും ടെസ്റ്റ് പദവി നല്‍കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനം. ലണ്ടനില്‍ നടന്ന ഐ.സി.സി യോഗം ഐകകണ്ഠ്യേനയാണ് ഇരുരാജ്യങ്ങള്‍ക്കും പൂര്‍ണ ടെസ്റ്റ് പദവി നല്‍കാന്‍ തീരുമാനിച്ചത്. ഇതോടെ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം പന്ത്രണ്ടായി. രണ്ടായിരത്തില്‍ ബംഗ്ലദേശാണ് ഒടുവില്‍ ടെസ്റ്റ് പദവി നേടിയ രാജ്യം.
Advertisement