arsnel

 

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെ ഒന്നിനെതിരെ അ‍ഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ആര്‍സനല്‍. ആരോണ്‍ റാംസിയുടെ ഹാട്രിക് കരുത്തിലാണ് ആര്‍സനലിന്റെ ജയം. മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചപ്പോള്‍ സിറ്റി ബേണ്‍ലിയോട് സമനില വഴങ്ങി. 

 

കടുത്ത ആര്‍സനല്‍ ആരാധകര്‍ പോലും ഇത്തരത്തിലൊരു ജയം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കളിയൊന്ന് തുടങ്ങി വരുമ്പോഴേക്കും റാംസി ആദ്യ വെടി പൊട്ടിച്ചു. പത്തൊന്‍പതാം മിനിട്ടില്‍ റാംസിയുടെ രണ്ടാം ഗോള്‍ വീണപ്പോഴേക്കും ആര്‍സനല്‍ മൂന്ന് ഗോളിന് മുന്നിലെത്തിയിരുന്നു. എഴുപത്തിനാലാം മിനിട്ടിലെ ഗംഭീര ഗോളില്‍ റാംസി ഹാ‍്രടിക്കും ആര്‍സനല്‍ 5-1ന്റെ ഉശിരന്‍ ജയവും നേടി. 

 

 

ലീഗിലെ മുന്‍നിരക്കാരായ സിറ്റിയെ ബേണ്‍ലി സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി. സൂപ്പര്‍ താരം റൊമേലു ലുക്കാക്കു ഗോള്‍ നേടിയ മല്‍സരത്തില്‍ ഹഡ്ഡേഴ്സ് ഫീല്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പിച്ചു. ലാലിഗയില്‍ ലെവാന്തെയോട് റയലും അപ്രതീക്ഷിത സമനില വഴങ്ങി. ഇരുടീമുകളും രണ്ടുഗോള്‍വീതം നേടി. റയലിനായി സെര്‍ജിയോ റാമസും ഇസ്കോയുമാണ് ഗോള്‍ നേടിയത്.