md-nitheesh

മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിയ മലയാളി പേസ് ബോളര്‍ എം.ഡി.നിധീഷ് തന്റെ സ്വപ്നം യാഥാര്‍ഥ്യമായ കഥ വിവരിക്കുന്ന വീഡിയോ യൂ ട്യൂബില്‍ തരംഗമാവുകയാണ്. മുംബൈ ഇന്ത്യന്‍സ് താരലേലത്തില്‍ സ്വന്തമാക്കിയ വിവരം അറിഞ്ഞപ്പോഴുള്ള അനുഭവമാണ് വീഡിയോയിലൂടെ നിധീഷ് പങ്കുവയ്ക്കുന്നത്. 

 

കാഞ്ഞിരമറ്റത്തെ കൂലിപ്പണിക്കാരായ ദിനേശന്‍റെയും ഷീലയുടെയും മകനാണ് ഐപിഎൽ മുംബൈ ഇന്ത്യൻസ് ടീമിലെത്തിയ എംഡി നിധീഷ്. അപ്രതീക്ഷിത നേട്ടത്തിന്‍റെ സന്തോഷത്തിലാണ് നിതീഷും കുടുംബവും. മുംബൈ ഇന്ത്യൻസിന്‍റെ സെലക്ഷൻ ട്രയൽസിൽ നിന്ന് പരിക്ക് മൂലം പിന്മാറേണ്ടി വന്നതിന്‍റെ നിരാശയിൽ നിൽക്കുമ്പോഴാണ് നിതീഷിനെ തേടി  അവസരം എത്തുന്നത്.