sports-fest

സംസ്ഥാനസ്കൂൾ കായികമേളയില്‍ രണ്ടു സ്കൂളുകൾക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ബാധിക്കുക നൂറിലേറെ വിദ്യാര്‍ഥികളെ. ദേശീയ താരങ്ങള്‍ക്കുള്‍പ്പെടെ അവസരം നഷ്ടമാകും. സ്കൂളുകള്‍ തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞിട്ടും സ്വീകരിച്ച കടുത്ത നടപടിയില്‍ ഇവര്‍ നിരാശരാണ്. കുട്ടികളെ പിന്തുണച്ച് കായികതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കായികമേളയില്‍ മാര്‍ ബേസില്‍, നാവാമുകുന്ദ സ്കൂളുകള്‍ക്കാണ് വിലക്ക്. 

 

കുറ്റം ചെയ്തിട്ട് കോടതിയില്‍ വന്ന് മാപ്പ് പറഞ്ഞിട്ടെന്താണ് കാര്യമെന്നു ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. കുട്ടികളുടെ ഭാവി ഇല്ലാതാക്കണമെന്ന‌ നിലപാട് പൊതു വിദ്യാഭ്യാസവകുപ്പിനില്ല. സ്കൂളുകള്‍ അപ്പീല്‍ നല്‍കിയാല്‍ പരിഗണിക്കാമെന്നും മന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു. 

ENGLISH SUMMARY:

Two schools banned from participating in sports festival; over 100 students affected