തിബോ കോര്‍ട്ടോ എന്ന ഗോള്‍കീപ്പറോട് പരാജയം സമ്മതിച്ചാണ് ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തു പോയത്. കോര്‍ട്ടോ നടത്തിയ ഒന്‍പത് സേവുകള്‍ ബ്രസീലിന്റെ വഴിമുടക്കി. ടൂര്‍ണമെന്റിലിതു വരെ പഴി കേട്ടിരുന്ന ബെല്‍ജിയത്തിന്റെ പ്രതിരോധം ബ്രസീലിനെതിരെ ഉണര്‍ന്നതും നിര്‌ണായകമാകും..
ഒന്നല്ല, രണ്ടല്ല ഒന്‍പത് ഗോള്‍സേവുകളാണ് തിബോ കോര്‍ട്ടോ നടത്തിയത്. ജിസ്യൂസിന്റെയും മാഴ്സലോയുടേയും കുടിഞ്ഞെോയുടെയും ഷോട്ടുകള്‍ കോര്‍ട്ടോയ്ക്ക് മുന്നില്‍ വെറുതെയായി.
ഗോള്‍ തേടിയുള്ള ബ്രസീലിയന്‍ കുതിപ്പുകളെല്ലാം കോര്‍ട്ടോയെന്ന മതിലില്‍ തട്ടിത്തെറിച്ചു
ആദ്യപകുതിയില്‍ 4 സേവുകള്‍.. രണ്ടാം പകുതിയില്‍ അഞ്ചെണ്ണം.. കണ്ടിരുന്നവരുടെ മനസ് കീഴടക്കുകയായിരുന്നു കോര്‍ട്ടോ..
ഫൈനല്‍ വിസിലിന് തൊട്ടു മുന്‍പ് നെയ്മറുടെ വളഞ്ഞൊരു ഷോട്ട് കുത്തിയകറ്റിയാണ് കോര്‍ട്ടോ ഈ ദിവസത്തെ താരമായത്.
ബെല്‍ജിയത്തിന്റെ ഡിഫന്‍സിനും കയ്യടി വേണം. ആദ്യ രണ്ട് ഗോളിന് ശേഷം രണ്ടാംപകുതിയില്‍ ബെല്‍ജിയം കോട്ട കെട്ടി. പ്രതിരോധിച്ച് കളി ജയിക്കാനുള്ള തന്ത്രം മാര്‍ട്ടിനെസ് പറഞ്ഞത് പോലെ തന്നെ നടപ്പിലാക്കി ഡിഫന്‍ഡര്‍മാര്‍. വിന്‍സെന്റ് കോംപനിയ്ക്കായിരുന്നു പ്രതിരോധത്തിന്റെ ചുമതല.