russia-world-cup

അര്‍ജന്റീനയ്ക്കെതിരെ ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ പവാര്‍ഡ് നേടിയ ഗോളിനെ റഷ്യ ലോകകപ്പിലെ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തു. 18 ഗോളുകളില്‍ നിന്ന് ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോള്‍ ഫിഫ കണ്ടെത്തിയത്.ടോണി ക്രൂസ് സ്വീഡനെതിരെ നേടിയ ഫ്രീകിക്ക് ഗോളാണ് പത്താം സ്ഥാനത്ത്. ഇറാനെതിരെ പോര്‍ച്ചുഗലിന്റെ റിക്കാര്‍ഡോ ഖ്വരിസ്മ നേടിയത് ഒന്‍പതാംമത്.. എട്ടാമതെത്തിയത് ഐസ്‍ലന്‍ഡിനെതിരെ നൈജീരിയന്‍ താരം അഹമ്മദ് മൂസ് നേടിയ ഗോള്‍.. ബെല്‍ജിയത്തിന്റെ ചാഡ്‍ലി ജപ്പാനെതിരെ നേടിയ മാച്ച് വിന്നറിന് ലഭിച്ചു ഏഴാം സ്ഥാനം.. ക്രൊയേഷ്യയ്ക്കെതിരെ റഷ്യയുടെ ഡെനിസ് ചെറിഷേവ് പുറത്തെടുത്ത ലോങ്റേഞ്ചര്‍ ആറാമതും.നൈജിരിയയ്ക്കെതിരെ മെസിയുടെ വലങ്കാലന്‍ ഷോട്ടാണ് ആദ്യഅഞ്ചിലെ അവസാന സ്ഥാനത്ത്. 

സ്പെയിനിനെതിരെ ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക്, മെസി മാജിക്കിന് തൊട്ടുമുകളില്‍. അര്‍ജന്റീന താരനിരയെ കാഴ്ചക്കാരാക്കിയ ലൂക്കാ മോഡ്രിച്ചിന്റെ ഉശിരന്‍ ഷോട്ട് മൂന്നാം സ്ഥാനത്ത്. ജപ്പാനെതിരെ കൊളംബിയയുടെ യുവാന്‍ ക്വണ്ടേറോ നിലം പറ്റെ നേടിയ ഫ്രീകിക്കാണ് ഗോളുകളില്‍ രണ്ടാമത്.

ചാംപ്യന്‍ ടീമിന് സ്വന്തം പട്ടികയിലെ ഒന്നാം സ്ഥാനം.. പവാര്‍ഡ് നേടിയ ഗോളിന് നൂറു മാര്‍ക്ക്