lasith-malinga

സിനിമാരംഗത്തു മാത്രമല്ല സാസ്കാരിക, കായികരംഗത്തുള്ളവരെയും ഒരുപോലെ വെട്ടിലാക്കുകയാണ് മീ ടൂ ക്യാംപെയിൻ. കായിക ലോകത്തെ മുൻനിര താരങ്ങളിൽ ചിലർ വിവാദച്ചുഴിയിൽ പെട്ടു. ഏറ്റവുമൊടുവിൽ  ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളറും ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് മുന്‍ താരവുമായ ലസിത് മലിംഗയ്‌ക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ഐപിഎല്ലിനിടെ മലിംഗ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി വെളിപ്പെടുത്തിയതായി പ്രശസ്ത പിന്നണി ഗായിക ചിന്മയി ശ്രീപദ ട്വീറ്റ് ചെയ്തു. മുംബൈയിലെ ഹോട്ടലില്‍ സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ യുവതി എത്തിയപ്പോഴായിരുന്നു സംഭവമെന്നും ട്വീറ്റിൽ പറയുന്നു. 

സുഹൃത്ത് തന്റെ മുറിയിലുണ്ടെന്ന് പറഞ്ഞാണ് മലിംഗ മുറിയലേക്ക് ക്ഷണിച്ചതെന്നും പിന്നീട് കട്ടിലിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും യുവതി ആരോപിക്കുന്നു. ഹോട്ടല്‍ ജീവനക്കാരന്‍ എത്തിയതു കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ട്വീറ്റിൽ പറയുന്നുണ്ട്. എന്നാൽ ഈ യുവതി ആരാണെന്ന് ചിൻമയി വെളിപ്പെടുത്തിയിട്ടില്ല. 

ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും മീടുവിൽ കുരുങ്ങി ആരോപണ വിധേയനായിരുന്നു.