koneru-humpy-21

ലോക ചെസില്‍ വീണ്ടും ചരിത്രനേട്ടവുമായി ഇന്ത്യ. വനിത റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ കൊനേരു ഹംപിക്ക് ലോകകിരീടം. ന്യൂയോര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ പതിനൊന്നാം റൗണ്ടില്‍ ഇന്തൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് 8.5 പോയിന്റോടെ ഹംപി ചാംപ്യനായത്. 

 

കൊനേരു ഹംപിയുടെ രണ്ടാമത്തെ ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 2019ല്‍ മോസ്കോയിലാണ് ആദ്യ കിരീടനേട്ടം. രണ്ട് തവണ ലോക റാപ്പിഡ് ചെസ് ചാംപ്യനാകുന്ന രണ്ടാമത്തെ വനിതയാണ് 37കാരിയായ കൊനേരു ഹംപി.

ENGLISH SUMMARY:

India's Koneru Humpy becomes Rapid chess world champion for the second time