കേരള ഗെയിംസ് 2022 ന് ദീപശിഖ തെളിഞ്ഞതോടെ ഇനി കേരളത്തിന് കായിക കരുത്തിന്റെ പത്തു ദിവസങ്ങൾ. 7000 കായികതാരങ്ങള്‍ അണിനിരക്കുന്ന പ്രഥമ കേരള ഗെയിംസിനാണ് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത്.മേരി കോമിന്റെയും ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളുടെയും സാന്നിധ്യം കൊണ്ട് ഉദ്ഘാടനചടങ് ശ്രദ്ധേയമായി
രാജ്യത്തിന്റെ അഭിമാനമായ ഒളിംപ്യന്‍മാര്‍ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ തുറന്ന ജീപ്പില്‍ റാലിയില്‍ അണിനിരന്നു. കായികതാരങ്ങളും വിവിധ അസോസിയേഷന്‍ ഭാരവാഹികളും കായിക പ്രേമികളും പിന്നാലെ. സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച റാലി നഗരഹൃദയം കടന്ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ സമാപിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ കായികമന്ത്രി വി.അബ്ദുറഹ്മാൻ ഉദ്‌ഘാടനം നിർവഹിച്ചു.മെഡൽ മാത്രമല്ല കൂടുതൽ തൊഴിലവസരങ്ങളും നേടാൻ പ്രാപ്തരാക്കാൻ ഇത്തരം അവസരങ്ങൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു
സോട്ട്:വി.അബ്ദുറഹിമാൻ, കായിക മന്ത്രി
മഗ്നിഫിസന്റ് മേരി എന്ന പേരിൽ ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയ മേരി കോമിനായിരുന്നു കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.ധനമന്ത്രി കെ. എൻ.ബാലഗോപാലിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ മേരി കോം ഒളിമ്പ്യൻ എന്ന യാത്രയിലേക്കുള്ള മനക്കരുത്തിനെക്കുറിച്ച് വാചാലയായി
2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ ജേതാക്കളായ പി.ആര്‍. ശ്രീജേഷിനെയും, രവി കുമാര്‍ ദഹിയയേയും ബജ്രംഗ് പൂനിയയേയും ചടങ്ങില്‍ ആദരിച്ചു. 24 മത്സരയിനങ്ങളാണ് പ്രഥമ കേരള ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പത്ത് ദിവസം നീണ്ട് നിൽക്കുന്ന കായിക മാമാങ്കത്തിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള കായിക താരങ്ങൾ പങ്കെടുക്കും.