kokila

കാത്തിരുന്ന കൺമണിയെ കാണുന്നതിന് മുൻപേ കോകില വിട പറഞ്ഞു. പ്രിയതമയുടെ അവയവം പ്രണയദിനത്തിൽ ദാനം ചെയ്ത് മാതൃകയായി ഭർത്താവ്. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി ഗൗതം രാജാണ് ഭാര്യ കോകിലയുെ അവയവം ദാനം ചെയ്തത്.

 

ഗർഭിണിയായിരിക്കുമ്പോൾ ഭാരക്കുറവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കോകിലയെ അലട്ടിയിരുന്നു. ഡോക്ടറുമാരുടെ നിർദേശപ്രകാരം  നേരത്തെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് ജന്മം നൽകിയ ശേഷം കോകില ഫെബ്രുവരി 14ന് രാവിലെ മൂന്നരയോടെ മരിച്ചു. പ്രസവത്തിലെ സങ്കീർണ്ണതയോടൊപ്പം ചുഴലിബാധ കൂടി ഉണ്ടായതോടെ കോകില അബോധാവസ്ഥയിലായി. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മസ്തിഷാഘാതത്തെതുടർന്ന് കോകില മരണത്തിന് കീഴടങ്ങി. കുഞ്ഞിനും ശരീരഭാരം കുറവായതിനെത്തുടർന്ന് ഇൻകുബേറ്ററിൽ നിരീക്ഷണത്തിലാണ്. 

 

 

കഴിഞ്ഞ വർഷം മെയിലായിരുന്നു ഗൗതത്തിന്റെയും കോകിലയുടെയും വിവാഹം. ഒരു വർഷം പോലും തികയുന്നതിന് മുമ്പാണ് കോകിലയുടെ മരണം. ഏറെ വേദനയോടെയാണ് ഗൗതം അവയവദാനം ചെയ്തത്. മറ്റുള്ളവരിലൂടെ അങ്ങനെയെങ്കിലും ഭാര്യയുടെ ജീവന്റെ അംശം നിലനിൽക്കാൻ വേണ്ടിയാണ് ഗൗതം അവയവം ദാനം ചെയ്തത്.