അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ യാത്രയയപ്പാണ് പി.ടി.തോമസ് എംഎൽഎയ്ക്ക് ജനം നൽകിയത്. പിന്നാലെ അതേ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹത്തിന്റെ ഭാര്യ ഉമയുടെ വാക്കുകളിലും ഇക്കാര്യം നിറഞ്ഞു. പി.ടിയെ രാജാവിനെ പോലെയാണ് ജനങ്ങൾ യാത്ര അയച്ചതെന്നും കേരള ജനതയോട് നന്ദിയുണ്ടെന്നും നിറ കണ്ണുകളോടെ ഉമ പറയുന്നു.
വാക്കുകളിങ്ങനെ: ‘സാധാരണക്കാരന്റെ മനസിൽ പി.ടിക്ക് ഇത്രത്തോളം സ്ഥാനമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. അവർ ഒരു രാജാവിനെ പോലെ അദ്ദേഹത്തെ യാത്രയാക്കി. ഞങ്ങൾ രണ്ട് മത വിശ്വാസികളായത് െകാണ്ട് പി.ടിയുടെ സംസ്കാരച്ചടങ്ങുകൾ എങ്ങനെ വേണമെന്ന് അറിയില്ലായിരുന്നു. ഇടുക്കിയിലെ പള്ളിയിൽ വേണോ അതോ എറണാകുളത്തെ പള്ളിയിൽ വേണോ എന്നൊന്നും അറിയില്ലായിരുന്നു. അപ്പോഴാണ് അദ്ദേഹം തന്നെ സുഹൃത്തിനെ പറഞ്ഞേൽപ്പിച്ച കാര്യങ്ങൾ അറിയുന്നത്. ഉമയോട് പറയരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു ഡിജോ കാപ്പനോട്. അന്ന് ആശുപത്രിയിൽ വച്ച് ഇത് പറഞ്ഞുകാെടുക്കുമ്പോൾ മൂത്ത മകൻ ചോദിച്ചിരുന്നു. എന്താണ് പറഞ്ഞു െകാടുത്തതെന്ന്. അന്ന് അത് എന്തോ രാഷ്ട്രീയ കാര്യമാണെന്ന് പറഞ്ഞ് ചോദ്യം ഒഴിവാക്കി പി.ടി. ആഗ്രഹം അറിഞ്ഞപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല.
പി.ടി ഒരു ദൈവവിശ്വാസിയല്ലെന്ന് ഞാൻ പറയില്ല. ഞങ്ങൾ ഒരുമിച്ച് പ്രാർഥിക്കാറുണ്ടായിരുന്നു. അങ്ങനെ പ്രാർഥിച്ചതൊക്കെ നടന്നിട്ടുണ്ട്. ഈ മരണം ഒഴിച്ച്. പി.ടിയെ തോൽപ്പിക്കാൻ അസുഖത്തിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ബോർഡർ കടന്ന് വെളുപ്പിന് മൂന്ന് മണിക്ക് ഇടുക്കിയിലെത്തിയപ്പോൾ ആ തണുപ്പത്ത് തലപ്പാവും െകട്ടി സാധാരണക്കാരൻ കാത്തിരിക്കുന്ന കാഴ്ച കണ്ടപ്പോൾ, ഇടുക്കിയുടെ സൂര്യനാണെന്ന് അവർ വിളിച്ചു പറഞ്ഞപ്പോൾ ഞാനും പൊട്ടിക്കരഞ്ഞുപോയി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി സതീശൻ എന്നുവേണ്ട എല്ലാവരും ആശുപത്രി കിടക്കയിലായ സമയം മുതൽ ഒപ്പമുണ്ടായിരുന്നു. കെ.സി വേണുഗോപാലാണ് എല്ലാ സഹായങ്ങൾക്കും നേതൃത്വം നൽകിയത്. മരണം അറിഞ്ഞ് എന്നെ ആദ്യം വിളിച്ചത് എ.കെ ആന്റണിയാണ്. ഫോണിലൂടെ അദ്ദേഹം െപാട്ടിക്കരയുകയായിരുന്നു..’ ഉമ പറയുന്നു.