udan-panam-new-interview

TAGS

മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് ജനപ്രിയ ഗെയിം ഷോ ഉടൻ പണം നാലാം പതിപ്പിന് നാളെ തുടക്കമാകും. ‘ഉടൻ പണം ചാപ്റ്റർ 4’ വലിയ മാറ്റങ്ങളോടും പുതുമകളോടുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 25 ലക്ഷം രൂപ വരെ നേടാൻ കഴിയുന്ന വിധമാണ് ഇത്തവണ മൽസരങ്ങൾ ഒരുക്കിയിരിക്കുന്നത്.

 

മൂന്ന് പതിപ്പുകളിലായി 11 കോടിയോളം രൂപയാണ് ഈ ഗെയിം ഷോ മലയാളിക്ക് സമ്മാനിച്ചത്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് 500 എപ്പിസോഡുകളാണ് ഉടൻ പണം 3.0 പിന്നിട്ടത്. ഇത്തവണയും വീട്ടിലിരുന്നും തൽസമയം മൽസരത്തിൽ പങ്കെടുക്കാം. വേഗം ഉത്തരം നൽകി വിജയിക്കുന്നവർക്ക് മൽസരാർഥിക്ക് കിട്ടുന്ന അതേ തുക സമ്മാനമായി ലഭിക്കും. മനോരമ മാക്സ് ആപ്പിലൂടെയാണ് വീട്ടിലിരുന്നും കളിക്കാനുള്ള അവസരം. ഡെയ്ൻ ഡേവിസും മീനാക്ഷിയും തന്നെയാണ് നാലാം പതിപ്പിലും അവതാരകരായി എത്തുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ ഗെയിം ഷോ സംപ്രക്ഷണം ചെയ്യുന്നത്. വിഡിയോ കാണാം.