‘ന്നാ താൻ കേസ് കൊട്’ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ബെന്യാമിൻ. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം എന്നാണ് ഇടതുസഹയാത്രികന്‍ കൂടിയായ എഴുത്തുകാരന്‍ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റ്;
ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം.
രതീഷ് ബാലകൃഷ്ണന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിവാദമായത്. സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾ വന്നു നിറയുകയാണ്. ആന്റണി സ്റ്റീഫനാണ് പോസ്റ്റർ ഡിസൈന്‍ ചെയ്തത്. ട്രോളായ വാചകം പോസ്റ്ററില്‍ ചേര്‍ത്തത് സംവിധായകന്‍ തന്നെയാണ്.