ranjushwwb

നടി രഞ്ജുഷ മേനോന്റെ  അവസാനനാളുകളിലെ സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ നിറയെ വിഷാദവും ഒറ്റപ്പെടലും. കഴിഞ്ഞ ദിവസമാണ് രഞ്ജുഷയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം മാധ്യമങ്ങളിലെല്ലാം സജീവമായിരുന്നു നടി.  കോമഡി റീലുകള്‍ ചെയ്ത് ഇന്‍സ്റ്റഗ്രാമിലുള്‍പ്പെടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രഞ്ജുഷ അവസാനനാളുകളില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തവയില്‍ അങ്ങേയറ്റത്തെ നിരാശയും വേദനയും നിറഞ്ഞുനിന്നവയായിരുന്നു. ‘‘തൊട്ടാവാടിയുടെ ഇംഗ്ലിഷ് പേര്, ടച്ച് മി നോട്ട് എന്നാണ്. എന്നെ തൊടരുത് എന്നാണ് അതിന്റെ പേര്. നമ്മൾ രാവിലെ തൊടും, അത് വാടും. ആരെങ്കിലും രാവിലെ എണീറ്റിട്ട് തെങ്ങിന്റെ ഓലമ്മേൽ തൊട്ടോ? തെങ്ങിന്റെ ഓലമ്മേൽ രാവിലെ തൊട്ടിട്ട് വാടിയില്ലല്ലോ? എന്ന് ആരും പറയുന്നത് ഞാൻ കേട്ടിട്ടില്ല. അത് നമ്മെ പഠിപ്പിക്കുന്ന പാഠം, തൊട്ടാ വാടാത്തതിനെ ആരും തൊടില്ല. നിങ്ങളെ ആരെങ്കിലും ഞോണ്ടി കൊണ്ടിരിക്കുന്നത് നിങ്ങളൊരു തൊട്ടാവാടി ആയതുകൊണ്ടാണ്. ആളുകൾ നിങ്ങളെ ഇൻസൽട്ട് ചെയ്യുമ്പോൾ നിങ്ങൾക്കു വേദനിക്കുന്നതുകൊണ്ടാണ് അവർ തിരികെ അത് ചെയ്യുന്നത്. നിങ്ങൾ അതിനെ മൈൻഡ് ചെയ്യുന്നില്ലെന്ന് അവർക്കു തോന്നിയാൽ അവരാ പണി നിർത്തിക്കോളും. കാരണം വളരെ ലളിതമാണ്. മനുഷ്യന്റെ ഒരു ഹ്യൂമന്‍ നേച്ചർ ആണ് തൊട്ടാവാടിയെ തൊട്ടുകൊണ്ടിരിക്കുന്നത്. അത് ചുരുങ്ങുന്നത് കാണാന്‍ രസമാണ്.’’ഈ രീതിയിലായിരുന്നു രഞ്ജുഷയുടെ പോസ്റ്റുകള്‍. 

Actress Ranjusha’s Facebook posts

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.