hannah-cornelius

ദക്ഷിണാഫ്രിക്കയിലെ സ്റ്റെല്ലൻബോഷിൽ ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം കുത്തിക്കൊന്ന കേസിൽ നാടകീയ വെളിപ്പെടുത്തൽ. 2017 മേയിൽ സുഹൃത്തിനൊപ്പം നിന്ന ഹന്ന കോര്‍ണേലിയസ് എന്ന വിദ്യാര്‍ഥിനിയെ രാത്രി നാലുപേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതിനു ശേഷം കൊല്ലുകയായിരുന്നു. വിചാരണ വേളയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 

ജെറാള്‍ഡോ പാര്‍സണ്‍, വെര്‍ണന്‍ വിറ്റബൂയി, നാഷ്‌വില്‍ ജൂലിയസ്, എബന്‍ വാന്‍ നിബേര്‍ക്ക് എന്നിവരാണ് കേസിലെ പ്രതികള്‍.  ഹന്ന കോർണേലിയസിനെ കൊലപ്പെടുത്തിയതിനും കാമുകനെതിരെയുളള വധശ്രമത്തിനും മതിയായ തെളിവുകൾ നികത്താൻ എതിർഭാഗത്തിനു കഴിഞ്ഞിരുന്നില്ല. കേസിൽ മുഖ്യപ്രതിയായ ജെറാള്‍ഡോ പാര്‍സണെയും കൂട്ടാളികളെയും കോടതി കുറ്റവിമുക്നാക്കിയതിനു തൊട്ടു പിന്നാലെ സാക്ഷിക്കൂട്ടിൽ കയറി നിന്ന് പാർസൺ സംഭവിച്ചതെല്ലാം വളളിപുളളി വിടാതെ ഏറ്റുപറഞ്ഞു. 

തന്റെ ലൈംഗികാവയത്തിൽ പ്ലാസ്റ്റിക് മുത്ത് ഘടിപ്പിച്ചിരുന്നതായി പാർസൺ സമ്മതിച്ചു. തന്റെ ജൂത സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും കൂടുതൽ ലൈംഗിക സംതൃപ്തി ലഭിക്കാൻ വേണ്ടിയാണ് അപ്രകാരം ചെയ്തതെന്നും അയാൾ കോടതിയിൽ തുറന്നു സമ്മതിച്ചു. കൂട്ട ബലാത്സംഗത്തിന് ശേഷം യുവതിയുടെ വയറ്റില്‍ തൊഴിക്കുകയും തലയില്‍ ശക്തിയേറിയ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. തനിക്ക് യുവതിയെ ബലാത്സംഗം ചെയ്തതില്‍ ഖേദമുണ്ടെന്നും കാമുകിയും മകനും ഉണ്ടായിരുന്ന തനിക്ക് അവരോട് തെറ്റു ചെയ്യുന്നതായി തോന്നിയെങ്കിലും കൂട്ടുകാര്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ ചെയ്തുപോയെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

പുലര്‍ച്ചെ 3.40 ന് ഫ്‌ളാറ്റിന് സമീപം വാഹനം പാര്‍ക്ക് ചെയ്തശേഷം മുത്തശ്ശി നല്‍കിയ സമ്മാനം കാറില്‍ നിന്നും എടുക്കാന്‍ ഒരുങ്ങൂമ്പോഴായിരുന്നു നാല്‍വര്‍ സംഘത്തിന്റെ ആക്രമണം. കാമുകന്‍ മാര്‍ഷിനെ അക്രമിച്ച ശേഷം അയാളുടെ അക്കൗണ്ടില്‍ നിന്നും പണം എടുത്ത ശേഷമായിരുന്നു ഇവര്‍ യുവതിക്ക് നേരെ തിരിഞ്ഞത്. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പായി നാലുപേരുമായി ലൈംഗികതയ്ക്ക് വഴങ്ങാം പക്ഷേ തന്നെ ഉപദ്രവിക്കരുതെന്ന് കോര്‍ണേലിയസ് അക്രമികളോട് കേണു പറഞ്ഞതായി കുറ്റവാളികളില്‍ ഒരാളായ പേര്‍സണ്‍ പറഞ്ഞു. കോര്‍ണേലിയസിനെ കൊലപ്പെടുത്തിയതിനും കാമുകനെതിരേയുള്ള വധശ്രമത്തിലും പേര്‍സണെയും മറ്റു മൂന്ന് പേരെയും കുറ്റവിമുക്തരാക്കിയതാണ്. എന്നാല്‍ സാക്ഷിക്കൂട്ടില്‍ കയറി നിന്ന പേര്‍സണ്‍ അപ്രതീക്ഷിതമായി തങ്ങള്‍ ചെയ്ത കുറ്റം ഏറ്റുപറയുകയായിരുന്നു.

ആദ്യം ബലാത്സംഗം ചെയ്തത് താനായിരുന്നെന്ന് പാർസൺ പറഞ്ഞു. യുവതിയുമായി കാറില്‍ പോകുമ്പോള്‍ വെറ്റ്ബൂയി എല്ലാവര്‍ക്കും വഴങ്ങാമെന്നും അതു കഴിഞ്ഞ് വെറുതേ വിടണമെന്നും യുവതി പറഞ്ഞതായി ഇയാള്‍ പാർസണിനോട് പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞതുപോലെ യുവതിയെ വെറുതേ വിടാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും മറ്റു കുറ്റവാളികള്‍ അവളെ കാറിന്റെ ബൂട്ടില്‍ എടുത്തിട്ടു തൊട്ടടുത്ത മുന്തിരിതോപ്പിലേക്ക് ഓടിച്ചുപോയി. അവിടെ വെച്ച് ഇറങ്ങിവരാന്‍ പറഞ്ഞെങ്കിലും യുവതി ഇറങ്ങാന്‍ കൂട്ടാക്കിയില്ല. കാറില്‍ പിടിച്ചുകിടന്ന യുവതിയെ എബന്‍ കത്തിക്ക് കുത്തി. രക്തം പരന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍ വെര്‍നന്‍ മടങ്ങിവന്നു. കാമുകനെ ഇപ്പോള്‍ തന്നെ കൊന്നിരിക്കുകയാണെന്നും അവളെ കൊല്ലരുതെന്ന് താന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ വലിയൊരു കല്ലെടുത്ത് വെര്‍നന്‍ അവളുടെ തലയിലേക്ക് ഇട്ടെന്നും പാർസൺ വിതുമ്പിക്കൊണ്ടു പറഞ്ഞു. കാമുകനായ മാർഷിന്റെ തലയോട് ഒരു കട്ട കൊണ്ടു തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ക്ക് ബോധംവീണു. തലയില്‍ ഒട്ടേറെ മുറിവുകളും ഒടിഞ്ഞ കൈകളുമായി അയാള്‍ തൊട്ടടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു.

പിറ്റേദിവസം രാവിലെ എട്ടരയോടെ ഹന്നയുടെ മൃതദേഹം സ്‌റ്റെല്ലെന്‍ബോഷില്‍നിന്നു പത്തു കിലോമീറ്റര്‍ അകലെ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹന്നയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റതിന്റെ പാടുകളുണ്ടായിരുന്നു. സംഘത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട മാര്‍ഷ് ഗുരുതരമായ പരുക്കുകളോടെ ഏറെ നാൾ ചികിത്സയിലായിരുന്നു. കോടതി നടപടികൾ പുരോഗമിക്കുന്നു.