viktorija-sokolova

ലോകത്തെ നടുക്കിയ അതിദാരുണകൊലയിൽ വോൾവർഹാംപ്ടൺ ക്രൗൺ കോടതിയിൽ വിചാരണ തുടങ്ങി. 14 വയസ് മാത്രം പ്രായമുളള വികോടറിയ സോകലോവ എന്ന പെൺകുട്ടിയാണ് മനുഷ്യത്വം മരവിക്കുന്ന രീതിയിൽ കൊലചെയ്യപ്പെട്ടത്. പ്രതിസ്ഥാനത്തും പതിനാറുകാരനായ ബാലനും.വിക്ടോറിയ ലോകലോവയുടെ സഹപാഠിയെ സംഭവം നടന്ന് ഏറെ വൈകാതെ പൊലീസ് അറസ്റ്റ് ചെയ്തു. 

ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹത്തെ പതിനാറുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വോൾവർഹാംപ്ടണിലെ വെസ്റ്റ് പാർക്കിൽലെ ബെഞ്ചിൽ തലയോട്ടി തകർന്ന നിലയിൽ അർദ്ധനഗ്നയായ വിക്ടോറിയയുടെ മൃതദേഹം ഏപ്രിൽ 12 രാവിലെ ഏഴുമണിയോടെയാണ് കണ്ടെടുക്കുന്നത്. പ്രഭാതസവാരിക്കിറിങ്ങിയ ഡാനിയേൽ െസകുവേര എന്നയാളാണ് ആദ്യമായി മൃതദേഹം കണ്ടത്. 

21 തവണയാണ് പതിനാറുകാരൻ വിക്ടോറിയയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചത്. നട്ടെല്ലും പൂർണമായി തകർന്ന നിലയിലായിരുന്നു. ക്രൂരമായ െകാലപാതകത്തിനുളള കാരണം കൃത്യമായി കണ്ടെത്താൻ െപാലീസിന് കഴിഞ്ഞതുമില്ല. ലേസി ജോ എന്ന് തന്നെ തന്നെ വിളിച്ചിരുന്ന പതിനാറുകാരൻ അതിരുകടന്ന അക്രമവാസന പ്രകടിപ്പിച്ചിരുന്നയാളായിരുന്നു. 

പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയായിരുന്നു കേസിൽ െപാലീസിന് കച്ചിതുരുമ്പായത്. ലേസി ജോയും വിക്ടോറിയയും തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് എല്ലാം സഹായങ്ങളും ചെയ്തു കൊടുത്തത് ഈ പെൺകുട്ടിയായിരുന്നു. വികോടറിയയുടെ അടുത്ത സുഹൃത്തായ ഈ പെൺകുട്ടിക്ക് ലേസി ജോയുടെ സ്വഭാവമോ മറ്റു കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നില്ല. വിക്ടോറിയയും ലേസി ജോയും സഹപാഠികളും നല്ല സുഹൃത്തുക്കളുമായിരുന്നു എന്നായിരുന്നു പെൺകുട്ടിയുടെ ധാരണ.

പാതിരാത്രി വിക്ടോറിയയെ കാണണെമെന്ന് ലേസി ജോ വാശിപ്പിടിച്ചപ്പോൾ അസ്വഭാവികത തോന്നിയെങ്കിലും താൻ അത് പ്രകടിപ്പിച്ചില്ലെന്ന് പെൺകുട്ടി മൊഴി നൽകി. താൻ വോൾവർഹാംപ്ടൺ വിടുകയാണെന്നും വൈകാതെ ലണ്ടനിൽ പോകുമെന്നും വിക്ടോറിയ ലേസി ജോയുടെ  പറഞ്ഞിരുന്നതായി പെൺകുട്ടി പറഞ്ഞു. രാത്രി പാർക്കിലൂടെ ‌നടക്കരുതെന്ന് തന്റെ ആന്റി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അപകടകരമാണെന്നും വിറിയ പറഞ്ഞുവെങ്കിലും ലേസി ജോ നിർബന്ധിച്ചു കൊണ്ടിരുന്നു. എട്ടുമണിയോടെ വീട്ടിൽ പോകേണ്ടയിരുന്നുവെങ്കിലും അന്ന് രാത്രി 10 മണി വരെ വിക്ടോറിയ ഞങ്ങൾ സുഹൃത്തുക്കൾക്കൊപ്പം അവൾ തങ്ങി. 

തന്റെ കാര്യങ്ങൾ മറ്റുളളവർ അറിയുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല. ലേസി ജോയുമായുളള ബന്ധവും പാത്രിരാത്രി പാർക്കിൽ അവനെ കാണാൻ പോകുന്ന കാര്യവും മറ്റാർക്കും അറിയില്ലായിരുന്നു. പിറ്റേദിവസം വികൃതമായ നിലയിലാണ് വിക്ടോറിയയുടെ മൃതദേഹം ലഭിച്ചത്. തങ്ങളുടെ ഫോൺ കോളുകൾക്ക് മറുപടി ലഭിക്കാതെ ആയപ്പോൾ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് വിക്ടോറിയയുടെ മൃതദേഹം കണ്ടെത്തിയത്. 

എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നു. വെസ്റ്റ് പാർക്കിൽ പോകുന്നതിൽ നിന്ന് അവളെ തടയാമായിരുന്നു. ലേസി ജോയെ കുറിച്ച് കൂടുതൽ ഒന്നും എനിക്കറിയില്ലായിരുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ഞാൻ നിശ്ബദയായി ഇരുന്നത് എന്റെ അമ്മ എന്നെ വിലക്കിയിരുന്നതു കൊണ്ടാണ്. 

 

ഇനി എനിക്കു തുറന്നു പറയാതിരിക്കാൻ കഴിയില്ലെന്നും കേസിൽ ‍നിർണായ സാക്ഷിയായ പെൺകുട്ടി പറഞ്ഞു. ഫെയ്സ്ബുക്കിലും അവളുടെ ഫോണിലും ലേസി ജോയുമായി സംസാരിച്ചതിന് തെളിവുകളുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോട് എപ്രിൽ 11 ന് രാത്രി ഫെയ്സ്ബുക്കിൽ വിക്ടോറിയയുമായി സംസാരിച്ചതായി ലേസി ജോ വ്യക്തമാക്കിയിരുന്നു.വിക്ടോറിയയെ പാർക്കിനുളളിലെ പവിലയനിൽ വച്ചു തന്നെ കൊലപ്പെടുത്തി, വിക്ടോറിയയുടെ ജീൻസും ചോരപുരണ്ട വസ്ത്രങ്ങളും പാർക്കിലുളള വേയ്സ്റ്റ് ബിന്നിലേയ്ക്ക് കൊലയാളി വലിച്ചെറിഞ്ഞിരുന്നു. 

ലേസി ജോയ്ക്ക് മറ്റു ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പൊലീസ് പരിശോധിച്ചിരുന്നു. വിക്ടോറിയെ താൻ ഏപ്രിൽ 11 ന് അർധരാത്രി പാർക്കിൽ വച്ചു കണ്ടുവെന്നും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും അവളെ കൊന്നത് താൻ അല്ലെന്നും ലേസി ജോ കോടതിയിൽ പറഞ്ഞു. കേസിൽ വിചാരണ തുടരുകയാണ്.