പണക്കാരനാണെന്ന് സ്വയം ബോധ്യപ്പെടാൻ അക്കൗണ്ടിൽ നിന്ന് 10 ദശലക്ഷം ഡോളർ പിൻവലിച്ച് ആഫ്രിക്കയിലെ സമ്പന്നൻ. ബാങ്ക് സ്റ്റേറ്റ്മെന്റിലെ നമ്പറുകൾ കണ്ട് തൃപ്തിയാകാതെ വന്നപ്പോഴാണ് നൈജീരിയയിലെ കോടീശ്വരനായ അലികോ ഡാൻങ്കോ 69,23,10,000 (10 ദശലക്ഷം ഡോളർ പിൻവലിച്ചത്.
''ചെറുപ്പമായിരുന്നപ്പോൾ ഒരു ദശലക്ഷം അക്കൗണ്ടിൽ കാണുമ്പോൾ വലിയ സന്തോഷമായിരുന്നു. പക്ഷേ അതിന് ശേഷം ഈ നമ്പറുകളിൽ വലിയ കാര്യമൊന്നുമില്ല.''-ഡാൻങ്കോ പറഞ്ഞു. നൈജീരിയയിലെ നിർമാണമേഖലയിൽ അറിയപ്പെടു്നന സമ്പന്നനാണ് ഡാൻങ്കോ. സിമന്റ്, ധാന്യമാവ് എന്നിങ്ങനെ നിരവധി ഉത്പ്പന്നങ്ങൾ ഡാൻങ്കോയുടെ കമ്പനികൾ നിർമ്മിക്കുന്നുണ്ട്.
തുക പിൻവലിച്ചതിന്റെ പിറ്റേദിവസം തന്നെ ഇത് തിരികെ ബാങ്ക് അക്കൗണ്ടിൽ തിരികെ നിക്ഷേപിക്കുകയും ചെയ്തെന്ന് ഡാൻങ്കോ പറയുന്നു. ''കാറിന്റെ സീറ്റിനടിയിലാണ് ആദ്യം പണം വെച്ചത്. പിന്നീട് എന്റെ മുറിയിൽ വെച്ചു. രാത്രിയിൽ പണം നോക്കിയിരുന്ന്, ഇതെല്ലാം എന്റെയാണെന്ന് സ്വയം ബോധ്യപ്പെടുത്തി. പിറ്റേ ദിവസം ഈ തുക തിരികെ ബാങ്കിൽ നിക്ഷേപിച്ചു.