dhakka-web

TAGS

ബംഗ്ലാദേശിലെ ധാക്കയില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടേ എണ്‍പതോളം മലയാളികള്‍. ധാക്കയില്‍ നിന്നും ഒട്ടേറെ വിമാന സര്‍വീസുകള്‍ ഇന്ത്യയിലേക്ക് അനുവദിച്ചുണ്ടെങ്കിലും കേരളത്തെ ഇതുവരെ പരിഗണിച്ചിട്ടില്ല.  

ഏഴ് മാസം ഗര്‍ഭിണിയായ നിലോഫറിനെപ്പോലെ എണ്‍പതോളും മലയാളികളാണ് ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയില്‍ കുടുങ്ങിക്കടക്കുന്നത്. ഇവരില്‍ വിദ്യാര്‍ത്ഥികളും പ്രായമായവരും കുട്ടികളുമെല്ലാമുള്‍പ്പെടുന്നു. നാട്ടിലേക്ക് മടങ്ങുന്നതിന് നോര്‍ക്കയിലും ധാക്കയിലെ ഇന്ത്യന്‍ എം.ബസിയിലും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷെ േകരളത്തിലേക്ക് ഇതുവരെ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടില്ല. കോവിഡ് രോഗികളുടെ എണ്ണം ധാക്കയില്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. അതിനനുസരിച്ചുള്ള ചികിത്സ സൗകര്യങ്ങളില്ലാത്തതാണ് ഇവരെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. 

കേരളത്തിലേക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ എംബസിക്കും മുഖ്യമന്ത്രിക്കും ഇവിടത്തെ മലയാളി അസോസിയേഷന്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലാണ് ഇവര്‍ ആവശ്യപ്പെടുന്നത്.