gold-hotel

എവിടെ നോക്കിയാലും സ്വർണം. സ്വർണം മാത്രം. കേരളത്തിൽ ക്ഷേത്രങ്ങളുടെ ശ്രീകോവിൽ സ്വർണം പൂശാറുണ്ട്. എന്നാൽ ഇവിടെ ഒരു ഹോട്ടൽ ഒന്നടങ്കം സ്വർണത്തിൽ പണി കഴിപ്പിച്ചിരിക്കുകയാണ്. വിയറ്റ്നാമിലെ ജിയാങ് വോ ലേക്കിലാണ് ഈ അപൂർവ ആഡംബരഹോട്ടൽ. ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ഹോട്ടൽ എന്നാണ് ഇത് അറിയപ്പെടുന്നത്.

എൻട്രിഗേറ്റ്, നടപ്പാത, വാതിലുകൾ, മുറിയിലെ ഉപകരണങ്ങൾ, ശുചിമുറി, ബാത്ത് ടബ്ബ്, ക്ലോസറ്റ്.. എന്നു വേണ്ട എല്ലാം സ്വർണത്തിൽ ഒരുക്കിയാണ് ഈ ഹോട്ടൽ അതിഥിയെ സ്വീകരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപാണ് ഈ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.11 വർഷം എടുത്ത് പണികഴിപ്പിച്ച ഈ ഹോട്ടലിൽ 24 നിലകളിലായി 400 മുറികളാണുള്ളത്. 

ഒരു രാത്രി താമസിക്കുന്നതിന് 250 ഡോളറാണ് (ഏകദേശം 19,000 രൂപ) ചെലവ് വരുന്നത്. ഹോവ ബിൻ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഈ ആഢംബര ഹോട്ടൽ അമേരിക്കൻ വിൻധം ഹോട്ടൽസ് ബ്രാൻഡിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്.