മടുപ്പുള്ള ജോലികൾ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു നിധി കണ്ടെത്തിയാൻ എന്താകും അവസ്ഥ..? യുഎസിലെ 9 വയസ്സുള്ള ആൺകുട്ടിക്ക് ഇപ്പോൾ അങ്ങനെ ഒരു അനുഭവം ഉണ്ടായിരിക്കുകയാണ്. വീട്ടിലെ കാർ കഴുകുന്നതിനിടെ ഫ്ലോർ ബോർഡിന്റെ അടിയിൽ നിന്ന് 3.6 ലക്ഷം രൂപ അടങ്ങിയ കവറാണ് ലഭിച്ചത്.
ലാണ്ടൻ മെൽവിൻ എന്ന കുട്ടി അപ്പോൾ തന്നെ ഇക്കാര്യം അച്ഛനോട് പറഞ്ഞു. ഫ്ലോർ മാറ്റിന്റെ അടിയിൽ നിന്ന് ഒരു കവർ കിട്ടി എന്നാണ് മെൽവിൻ പറഞ്ഞത്. ഇതുകേട്ട അച്ഛൻ അതത്ര കാര്യമാക്കിയില്ല. എന്നാൽ മകൻ പറഞ്ഞതനുസരിച്ച് ഒന്ന് നോക്കിക്കളയാം എന്ന് കരുതിയ മൈക്കിൾ കാറിനടുത്തേക്ക് ചെന്നു. കവർ തുറന്ന് നോക്കിയപ്പോൾ ഞെട്ടി. കവറിൽ നിന്നുള്ള പണം പുറത്തെടുത്ത് എണ്ണി നോക്കി. 55,000 ഡോളറായിരുന്നു ഉണ്ടായിരുന്നത്. മൈക്കിൾ പറയുന്നു.
ഇതാരുടെ പണമാണെന്ന് ഒരുപിടിയും കിട്ടിയില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇവർ ഈ കാർ വാങ്ങുന്നത്. മറ്റൊരു കുടുംബത്തിന്റെ പക്കൽ നിന്ന് സെക്കന്റ് ഹാൻഡായാണ് ക്രൂയിസ് കാർ വാങ്ങിയത്. ഉടൻ തന്നെ മൈക്കിൾ ആ കുടുംബത്തെ വിളിച്ചു. അവരുടെ പണമാണ് അതെന്ന് മനസ്സിലാക്കി. അവർക്ക് പണം തിരികെ നൽകി. എന്നാൽ 1000 ഡോളർ മെൽവിന്‍ പാരിതോഷികമായി വാങ്ങണമെന്നും ആവശ്യപ്പെട്ടു. ഇപ്പോൾ 100 ഡോളർ കൊണ്ട് എന്തൊക്കം വാങ്ങാമെന്നാണ് മെൽവിൻ ചിന്തിക്കുന്നത്. അച്ഛൻ മൈക്കിളാകട്ടെ ഏതൊരു ഫ്ലോർ മാറ്റ് കണ്ടാലും അതിന്റെ അടിഭാഗം ഒന്ന് പരിശോധിക്കും.