snowfall-germany-01

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജര്‍മനിയിലെ ജനജീവിതം കഠിനമാകുന്നു. ബവേറിയന്‍ തലസ്ഥാന നഗരമായ മ്യൂണിക്കിൽ വിമാനത്താവളം അടച്ചതിന് പിന്നാലെ 760 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതുകൂടാതെ ബസുകളും ട്രെയിൻ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. ജനങ്ങളോട് സുരക്ഷയെ കരുതി വീട്ടിലിരിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 

germany-snowfall-03

 

Allianz-Arena

മ്യൂണിക്കിലെ സെൻട്രൽ ട്രെയിൻ സ്റ്റേഷനില്‍ നിന്നുള്ള ദീർഘദൂര സർവീസുകളും നിര്‍ത്തിവച്ചതായി ജർമ്മനിയുടെ ദേശീയ റെയിൽവേ കമ്പനിയായ ഡ്യൂഷെ ബാൻ അറിയിച്ചു. തിങ്കളാഴ്‌ച വരെ ട്രെയിൻ ഗതാഗതം തടസപ്പെട്ടേക്കാം. ട്രാമുകളും സബർബൻ ട്രെയിനുകളും മ്യൂണിക്കിൽ ഓടില്ല. അതേസമയം മ്യൂണിക്കിലെ പ്രധാന സ്റ്റേഷനിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

germany-snowfall-04

 

മ്യൂണിക്കിലെ ജനങ്ങളോട് കാറുകൾ ഉപയോഗിക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തെക്കന്‍ ബവേറിയയുടെ ചില ഭാഗങ്ങളില്‍ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തില്‍ ബയേൺ മ്യൂണിക്കും യൂണിയൻ ബെർലിനും തമ്മിൽ ശനിയാഴ്ച നടക്കാനിരുന്ന ഫുട്ബോൾ മത്സരവും മാറ്റിവച്ചു.

 

17 വർഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ബവേറിയയിൽ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ 40 സെന്‍റീമീറ്ററിലധികം മഞ്ഞാണ് ബവേറിയന്‍ തലസ്ഥാന നഗരമായ മ്യൂണിക്കില്‍ പെയ്തത്. ശനിയാഴ്ച 45 സെന്‍റീമീറ്റർ മഞ്ഞുവീഴ്ചയാണ് മ്യൂണിക്കില്‍ രേഖപ്പെടുത്തിയത്. ഇത് 1933 ഡിസംബറിന് ശേഷമുള്ള റെക്കോർഡ് മഞ്ഞുവീഴ്ചയാണ്. ജർമ്മനിയുടെ ഭൂരിഭാഗങ്ങളിലും ദിവസങ്ങളായി മഞ്ഞുപെയ്യുന്നുണ്ട്.

 

Around 760 flights were cancelled at Munich Airport on Saturday due to heavy snowfall.