ഉള്ള് തുറന്നുള്ള നജീബിന്റെ വിളി. പെരിയോനെ റഹ്‌മാനെ എന്ന ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാന്റെ മാന്ത്രികതയില്‍ ഒരുങ്ങിയ ഗാനം ഇതിനോടകം വന്‍ഹിറ്റാണ്. ബ്ലെസിയുടെ ആടുജീവിതത്തിനായി എആര്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ഓരോന്നും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു കഴിഞ്ഞു. റഫീഖ് അഹമ്മദിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് ജിതിന്‍ രാജ് ആണ്.. മഴവില്‍ മനോരമയിലൂടെ ഇന്ത്യന്‍ വോയ്സ് 2വിലെ ഫൈനലിസ്റ്റാലിരുന്നു ജിതിന്‍. എആര്‍ റഹ്മാന്‍റെ പാട്ട് അഞ്ച് ഭാഷകളിലാണ് ജിതിന്‍ പാടിയത്. വിഡിയോ കാണാം.
Interview with singer jithin