Talking_Point_HD_1509

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങിന്‍റെ ശോഭ കെടുത്തുന്നതായിരുന്നു ഇന്നലെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമുള്ള നടന്‍ അലന്‍സിയറിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള ശില്‍പം വേണമെന്നുമാണ് അലന്‍സിയര്‍ അങ്ങനെയൊരു പൊതുവേദിയില്‍ പറഞ്ഞത്. ഇന്നും അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. പറഞ്ഞതില്‍ സ്ത്രീവിരുദ്ധതയോ തെറ്റോ ഇല്ലെന്നാണ് അലന്‍സിയറിന്‍റെ വാദം. ഒരു തിരുത്തലും ഇല്ലെന്നും ആവര്‍ത്തിക്കുന്നു ഈ നടന്‍. എന്നാല്‍,  അലന്‍സിയറിന്‍റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പുരുഷാധിപത്യത്തിന്റെ ബഹിർസ്ഫുരണമെന്നു മന്ത്രി ആര്‍.ബിന്ദുവും പ്രതിമ കണ്ടാല്‍പോലും പ്രലോഭനമുണ്ടാകുന്നത്ര ചീപ്പാണോ അലന്‍സിയറെന്ന് പ്രത്യേക പുരസ്കാര ജേതാവ് ശ്രുതി ശരണ്യവും പ്രതികരിച്ചു. ഒപ്പം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങളും ഉയരുകയാണ്. ടോക്കിങ് പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു. സ്ത്രീവിരുദ്ധതയ്ക്ക് ചികില്‍സയെന്ത്?

 

Talking Point on Alencier's statement