Thirike-varumo

 

ശിശിരകാലത്തോട് മെല്ലെ വിടപറയുകയാണ് ഡല്‍ഹി.തണുപ്പില്‍ നിന്ന് ചൂടുകാലത്തേക്കുള്ള യാത്ര. ഒപ്പം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിനുള്ള ചൂടും. 2019ലെ ഒരു ചൂടുകാലത്ത് കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ 20 പേര്‍. കേരളത്തെ പ്രതിനിധീകരിച്ചെത്തിയവര്‍. അവര്‍ ഈ തണുപ്പ് തീരുന്നതിനൊപ്പം കേരളത്തിലേക്ക് മടങ്ങുകയാണ്. എത്രപേര്‍ തിരികെ വരുമെന്നറിയില്ല. പക്ഷേ 2019ലെ ഒരു ചൂടുകാലത്ത് പാര്‍‌ലമെന്‍റ് അംഗത്വത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകള്‍ മനോരമന്യൂസുമായി പങ്കുവെച്ചവര്‍ ഒരിക്കല്‍ക്കൂടി ഒരുമിച്ച് ഇരിക്കുകയാണ്. തിരികെ വരുമോ?