ആഞ്ഞടിക്കുന്ന രാക്ഷസത്തിരമാലകള്‍ തടയാന്‍ ശാശ്വതമായ മാര്‍ഗം വേണമെന്ന തീരദേശവാസികളുടെ നിരന്തരമായ ആവശ്യം പരിഹാരമില്ലാതെ തുടരുമ്പോള്‍, വീണ്ടും ഒരു മത്സ്യത്തൊഴിലാളിയുടെ കൂടി ജീവനെടുത്ത് മുതലപ്പൊഴി. മുതലപ്പൊഴിയുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ആചാരം പോലെ നിരവധി ഏജന്‍സികള്‍ വന്ന് റിപ്പോര്‍ട്ട് നല്‍കി മടങ്ങിയെങ്കിലും മുതലപ്പൊഴി മരണപ്പൊഴിയായിത്തന്നെ തുടരുകയാണ്. മുതലപ്പൊഴിയില്‍ ഈ വര്‍ഷം ഇതുവരെ 11 അപകടങ്ങളാണ് ഉണ്ടായത്.