kala-murder-1

മകനടക്കം ഉറ്റവരും ഉടയവരുമൊക്കൊ കല മറ്റൊരിടത്ത് ജീവിച്ചിരിക്കുന്നുണ്ടെന്ന് വിശ്വസിച്ചിരുന്നു അഥവാ അനില്‍ വിശ്വസിപ്പിച്ചിരുന്നു. പക്ഷേ പൊലീസിനെ തേടിയെത്തിയ ഊമക്കത്ത് ആ തെറ്റിദ്ധാരണയെ ഇല്ലാതാക്കി സെപ്റ്റിക്ക് ടാങ്കിനടിയില്‍ നിന്നു പതിനഞ്ച് വര്‍ഷം പഴക്കമുള്ള കുറ്റകൃത്യം മറനീക്കി പുറത്തുവരുന്നു. ഉറ്റവരാണ് കുറ്റവാളികളെന്ന സത്യം പലരെയും ആഴത്തില്‍ വേദനിപ്പിക്കുന്നുണ്ട്. കലയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് അനിലിന്റെ വീട്ടുകാര്‍ പറഞ്ഞ് പരത്തിയതും അനില്‍ അത് വിശ്വസിച്ചതുമാണ് അതിക്രൂരകൊലയിലേക്ക് നയിച്ചത്. വ്യത്യസ്ത സമുദായത്തില്‍പെട്ട അനിലും കലയും പ്രണയത്തിന് ശേഷം 2006ലാണ് ഒരുമിച്ച് ജീവിച്ച് തുടങ്ങിയത്. 

 

കൊലപാതകത്തിന് ശേഷം കലക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും അയാള്‍ക്കൊപ്പം ഒളിച്ചോടിയെന്നും അനിലും കുടുംബവും മറ്റുള്ളവരെ വിശ്വസിപ്പിച്ചു. കൊല നടന്നത് 2009ലാണെന്നതിന് അപ്പുറം കൃത്യമായ തീയതിയും സമയവും അറിയില്ല. കൊന്നതിന്റെയും മൃതദേഹം കുഴിച്ചിട്ടതിന്റെ രീതിയും കണ്ടെത്തണം. അതില്‍ കൂടുതല്‍ പേരുടെ പങ്ക് പൊലീസ് സംശയിക്കുന്നതിനാല്‍ ബന്ധുക്കളും അന്വേഷണ പരിധിയിലാണ്.

ENGLISH SUMMARY:

Suspicion ended in murder; Mannar murder