mohan-lal

പ്രഖ്യാപന നാൾ മുതൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് മോഹൻലാലും തരുൺമൂർത്തിയും ആദ്യമായി ഒന്നിക്കുന്ന L360. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഷെഡ്യൂൾ ബ്രേക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാണ കമ്പനിയായ രജപുത്ര വിഷ്വൽ മീഡിയ

ആദ്യ ഷെഡ്യൂള്‍ അവസാനിച്ച് എല്ലാവരും താല്‍ക്കാലികമായി പിരിയുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. എല്ലാവരും പിരിയുന്നതിന്‍റെ ദുഃഖം പങ്കുവെക്കുന്നതും ഇത്രയും ദിവസത്തെ അനുഭവങ്ങള്‍ പറയുന്നതും കാണാം. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും. അങ്ങനെ സ്നേഹം തോന്നിയ ഒരു സിനിമയാണിതെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

'47 വര്‍ഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യത്തെ സിനിമ പോലെ തന്നെയാണ്. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും. അങ്ങനെ സ്നേഹം തോന്നിയ ഒരു സിനിമയാണിത്. പോകുമ്പോള്‍ ഒരു ചെറിയ സങ്കടമുണ്ടാകും. ആ സങ്കടത്തോട് കൂടി ഞാന്‍ പോകുന്നു. എത്രയോ ദിവസങ്ങള്‍ ആ സന്തോഷത്തിലും സ്നേഹത്തിലും സങ്കടത്തിലും പോകുന്നു. എളുപ്പം തിരിച്ചുവരാം'- മോഹന്‍ലാലിന്‍റെ വാക്കുകള്‍.

സൗദി വെള്ളക്കക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് L360. മോഹന്‍ലാലിന്‍റെ 360–ാമത് ചിത്രമാണ് ഇത്. നീണ്ട ഇടവേളക്കുശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

ENGLISH SUMMARY:

L360 movie schedule break video out