കാത്തിരിപ്പിന് കാര്യമുണ്ടായില്ല.... കൈമെയ് മറന്ന രക്ഷാദൗത്യത്തിന് കൈ തരാതെ ജോയ് പോയി.... തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള തിരച്ചില്‍ മൂന്നാം നാളിലേക്ക്... ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തിയതായി വാര്‍ത്ത പരന്നു. പഴവങ്ങാടി തകരപ്പറമ്പ് ഉപ്പിടാംമൂട് പാലത്തിന് സമീപത്താണ് ഒരു മൃതദേഹം കണ്ടെത്തിയത്. കൊച്ചിയിൽ നിന്ന് എത്തിയ നാവികസേനാംഗങ്ങൾ തോട്ടിൽ ഇറങ്ങി തിരച്ചിൽ നടത്തുമ്പോളായിരുന്നു ആ വിവരം എത്തിയത്. കാണാതായ തുരങ്കത്തിന് മുൻപിൽ നിന്ന് 900 മീറ്റർ അകലെ തകരപ്പറമ്പ് ഇരുമ്പുപാലത്തിന് സമീപം ജോയിയുടെത് സംശയിക്കുന്ന ഒരു മൃതദേഹം പൊങ്ങി. രണ്ടുദിവസം കൈയ്യും മെയ്യും മറന്ന് തിരച്ചിൽ നടത്തിയ ഫയർഫോഴ്സ് സംഘം തന്നെ എത്തി മൃതദേഹം പുറത്തെടുത്തു. ഇതുവഴി കടന്നുപോയ ഒരാളാണ് ശരീരം ആദ്യം കണ്ടത്. വിഡിയോ കാണാം.