സ്വന്തം മാതാപിതാക്കളുടെ സുരക്ഷിതത്വത്തില്‍ നന്ന് കാണാമറയത്തേക്ക് പോയ കുട്ടികളെ വീണ്ടെടുത്ത ചരിത്രം കേരളത്തിലുണ്ട്. സമീപകാലത്ത് തന്നെ രണ്ട് സംഭവങ്ങള്‍. ഓയൂരിലെയും പേട്ടയിലേയും കുട്ടികള്‍. രണ്ട് പേരെയും കേരളം ഒറ്റക്കെട്ടായി നിന്ന്കൊണ്ടാണ് ആ മാതാപിതാക്കളുടെ കൈകളിലേക്ക് തിരിച്ചേല്‍പ്പിച്ചത്. എന്നാല്‍ ഇവിടെ തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് കുട്ടിയെ കാണാതാകുമ്പോള്‍ അതിന് സമാനതകളില്ല. കാരണം മറ്റൊരു തരത്തിലാണ് അസ്സമീസ് ദമ്പതികളുടെ കുട്ടിയെ കാണാതാകുന്നത്. കുട്ടി മാതാപിതാക്കളോട് പിണങ്ങി ഇറങ്ങി പോയതാണ് എന്താണ് തസ്മിത്തിന് സംഭവിച്ചത്?