നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് യു.കെയിലെ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് യു.കെയിലെ എം.പി സോജന്‍ ജോസഫ്. ക്ഷണിക്കാതെ മരിച്ചടക്കിനും കല്യാണത്തിനും യു.കെയില്‍ പോയാല്‍ ആ കാരണം കൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കാമെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. സ്വകാര്യമായ ചടങ്ങുകളായാണ് അവിടെ വിവാഹവും മരണാനന്തര ചടങ്ങുകളും നടക്കുന്നത്. യു.കെയിലെ മലയാളികളെല്ലാം അവരുടെ പ്രതിനിധിയായാണ് തന്നെ കാണുതെന്നത് സന്തോഷകരമാണും അദ്ദേഹം പറഞ്ഞു. യു.കെയിലെ പാര്‍ലമെന്‍ററി കണ്‍വെന്‍ഷന്‍ അനുസരിച്ച് മറ്റ് മണ്ഡലത്തിലെ ജനങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ പാടില്ലെന്നാണ് നിയമം. എന്നാലും അവരെ കേള്‍ക്കാന്‍ താന്‍ തയ്യാറാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.